വെട്ടിമറ്റം-തേൻമാരി റോഡ്​ വരുമോ ഈ വഴി ടാറിങ്​

വെള്ളിയാമറ്റം: വെട്ടിമറ്റം-തേന്മാരി റോഡ് അടിയന്തരമായി പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അമ്പത് കൊല്ലത്തിലേറെ പഴക്കമുള്ളതാണ് പാത. കലയന്താനി-കുടയത്തൂർ റോഡി‍ൻെറ ഭാഗമായ രണ്ട്​ കി.മീറ്ററിലെ വെട്ടിമറ്റം-തേൻമാരി ഭാഗം യാത്ര യോഗ്യമല്ലാതായിട്ട് വർഷങ്ങളായി. കരിമണ്ണൂർ, ആലക്കോട്, ചിലവ്, കലയന്താനി പ്രദേശങ്ങളിൽനിന്നുള്ളവർ കാഞ്ഞാറിലെത്താൻ ഉപയോഗിക്കുന്ന എളുപ്പമാർഗംകൂടിയാണിത്. ത്രിതല പഞ്ചായത്ത് തെ​രഞ്ഞെടുപ്പുകാലത്തും നിയമസഭ ​തെരഞ്ഞെടുപ്പുകാലത്തും വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ റോഡ് നവീകരണത്തിന് ഒന്നും ചെയ്യുന്നില്ലെന്നാണ്​ പരാതി. റോഡ്​ പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചതായി ഒരു മാസം മുമ്പ്​ എം.എൽ.എ നടത്തിയ പ്രസ്‌താവനയാണ് ഏക ആശ്വാസമെന്ന് നാട്ടുകാർ പറയുന്നു. വെട്ടിമറ്റം എണ്ണപ്പന ജങ്​ഷൻ ഭാഗത്തുനിന്ന് തേന്മാരിയിലെത്തുന്ന 500 മീറ്ററിൽ ലാൻസ് നായിക് പി.കെ. സന്തോഷ് കുമാർ റോഡും ഗതാഗത യോഗ്യമല്ലാതായി കിടക്കുകയാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം മാത്രം ബാക്കിനിൽക്കേ അടിയന്തരമായി റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm 2 തകർന്ന വെട്ടിമറ്റം-തേന്മാരി റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.