രാഷ്ട്രീയ ആവിഷ്കാർ സപ്താഹ് പദ്ധതിക്ക്​ ഇന്ന്​ തുടക്കം

തൊടുപുഴ: ജില്ലയിലെ തെരഞ്ഞെടുത്ത സെക്കൻഡറി, ഹയർ സെക്കൻഡറി സ്​കൂളുകളിൽ രാഷ്ട്രീയ ആവിഷ്കാർ സപ്താഹ് പദ്ധതിക്ക്​ വ്യാഴാഴ്ച തുടക്കമാകും. സയൻസ്​, മാത്തമാറ്റിക്സ്​ പോലുള്ള വിഷയങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താൽപര്യമുണ്ടാക്കുകയും സ്​കൂളികളിൽ സന്തോഷകരമായ അന്തരീക്ഷം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഒരാഴ്ചത്തെ പദ്ധതിയിൽ ബ്ലോക്കൊന്നിൽ ഒരു യു.പി, ഒരു എച്ച്.എസ്​, ഒരു എച്ച്.എസ്​.എസ്​ എന്ന രീതിയിൽ എട്ട്​ ബ്ലോക്കുകളിലെ 24 സ്​കൂളുകളിലായി 1000 കുട്ടികൾ ഒരേസമയം പങ്കെടുക്കും. ഈ പ്രവർത്തനത്തിനായി സ്​കൂളുകൾക്ക് 2000രൂപ വീതം നൽകും. പദ്ധതിക്കാവശ്യമായ അക്കാദമിക് പിന്തുണ ഡയറ്റിൽനിന്ന്​ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദഗ്ദ്ധരിൽനിന്ന്​ ലഭ്യമാക്കും. കുട്ടികൾക്ക്​ തങ്ങളുടെ വീടുകളിൽ തന്നെ പ്രാവർത്തികമാക്കുന്ന പരീക്ഷണ നിരീക്ഷണങ്ങൾക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയുണ്ടാകും. പരീക്ഷണ പ്രക്രിയയുടെ കണ്ടെത്തലുകൾ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, എസ്​.എം.ഡി.സി അംഗങ്ങൾ, പ്രാദേശിക ജനപ്രതിനിധികൾ തുടങ്ങിയവർക്ക്​ മുന്നിൽ ഓൺലൈനായി അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.