തൊടുപുഴ: ജില്ലയിൽ കരുതൽ ഡോസ് വാക്സിനേഷൻ നൽകുന്നതിനുള്ള ഒരുക്കം പൂർത്തിയായി. 13000 ത്തോളം ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടമെന്ന നിലയിൽ കരുതൽ ഡോസ് നൽകുക. ഇവരെ കൂടാതെ കോവിഡ് മുൻനിരപ്പോരാളികൾ, 60 പിന്നിട്ട അസുഖബാധിതർ എന്നിവർക്കാണ് വാക്‌സിൻ ലഭിക്കുക. കോവിഡ് വാക്‌സിന്‍റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചശേഷം ഒമ്പതുമാസം തികയുന്നവർക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ് ലഭിക്കും. അപ്പോൾ ഓൺലൈനായി ബുക്ക് ചെയ്‌തോ വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയോ വാക്‌സിൻ സ്വീകരിക്കാം. മുമ്പ് രണ്ടുതവണ സ്വീകരിച്ച വാക്സിൻ തന്നെയാണ് നൽകുക. കുത്തിവെപ്പിന് മുമ്പ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടാം. സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.