കാട്ടാനക്കൂട്ടം ഷെഡ് തകർത്തു

മൂന്നാര്‍: എസ്‌റ്റേറ്റ് മേഘലകളില്‍ കാട്ടാനകളുടെ ശല്യം ഒഴിയുന്നില്ല. ഞായറാഴ്ച പുലര്‍ച്ച മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെത്തിയ കാട്ടാനക്കൂട്ടം കമ്പനിയുടെ വാച്ചര്‍ ഷെഡും ക്യഷിയും നശിപ്പിച്ചു. ഒരാഴ്ചയായി നിലയുറിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ കാടുകയറ്റാന്‍ വനപാലര്‍ ശ്രമിക്കാത്തത് തോട്ടംമേഖലയിൽ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കുന്നത്. കാടിറങ്ങിയ കാട്ടാനക്കൂട്ടം മൂന്നാര്‍-സൈലന്‍റ്​വാലി റോഡില്‍ നിലയുറിച്ച് ആക്രമണം ആരംഭിച്ചിച്ച് ആഴ്ചകള്‍ പിന്നിടുകയാണ്. മൂന്നായി തിരിഞ്ഞ് റോഡിലെത്തിയ സംഘത്തിലെ രണ്ടെണ്ണം കാടുകയറിയെങ്കിലും കുട്ടിക്കൊമ്പനൊപ്പം എത്തിയ നാലംഗ സംഘം കാടുകയറാന്‍ കൂട്ടാക്കാതെ തൊഴിലാളികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കുട്ടിയാർവാലിക്ക് സമീപം രാത്രിസവാരി കഴിഞ്ഞെത്തിയ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് ഗുരുതര പരിക്കേല്‍പിച്ച ഒറ്റയാനക്കൊപ്പമാണ് കുട്ടിയാനയുമൊത്തുള്ള മറ്റൊരുകൂട്ടം എസ്റ്റേറ്റിലെത്തിയത്. കഴിഞ്ഞ ദിവസം കുറ്റിയാര്‍ വാലിയില്‍ സ്ഥാപിച്ചിരുന്ന പെട്ടിക്കട തകര്‍ത്ത് ആയിരങ്ങളുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. ശേഷം ഇവ മാട്ടുപ്പെട്ടിയിലേക്ക് പോയെങ്കിലും വൈകുന്നേരത്തോടെ തൊഴിലാളികള്‍ എസ്‌റ്റേറ്റിലേക്കെത്തുന്ന പ്രധാന റോഡില്‍ വീണ്ടുമെത്തി നിലയുറപ്പിച്ചു. കാട്ടാനകളുടെ സ്ഥിരം സാന്നിധ്യവും ആക്രമണങ്ങളും മൂലം പൊറുതിമുട്ടുകയാണ് തോട്ടം മേഖലകൾ. ചിത്രം 1 കാട്ടാന തകർത്ത ഷെഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.