നെടുങ്കണ്ടത്ത് മ്യൂസിയവും വെങ്കല ശില്‍പവും വരുന്നു

നെടുങ്കണ്ടം: മലനാടിനൊരു മലയോര വെങ്കലശില്‍പമൊരുങ്ങുന്നു. പ്രശസ്തനായ ഇന്ത്യന്‍ സമകാലിക ശില്‍പി കെ.എസ്. രാധാകൃഷ്ണനാണ് നെടുങ്കണ്ടത്തിന്‍റെ ഹൃദയ കവാടത്തില്‍ വെങ്കല ശില്‍പം നിര്‍മിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ മാത്രം ശില്‍പങ്ങള്‍ നിര്‍മിച്ചുവരുന്ന ഇദ്ദേഹത്തിന്‍റെ കേരളത്തിലെ മൂന്നാമത്തെ ശില്‍പമാണിത്. പുതുതായി ആരംഭിക്കുന്ന മ്യൂസിയവും അനുബന്ധ പ്രവര്‍ത്തനങ്ങളും സന്ദര്‍ശിക്കാനായി ശില്‍പി രാധാകൃഷ്ണന്‍ നെടുങ്കണ്ടം ബി.എഡ് കോളജില്‍ എത്തി. പുതുതായി ആരംഭിക്കുന്ന അന്തര്‍ദേശീയ ഹൈറേഞ്ച് മ്യൂസിയത്തിന്‍റെയും ആര്‍ട്ട് ഗാലറിയുടെയുടെയും സമീപത്താണ് വെങ്കല ശില്‍പം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. നെടുങ്കണ്ടം ബി.എഡ് കോളജിനോട് ചേര്‍ന്ന മൂന്നര ഏക്കര്‍ സ്ഥലമാണ് ഇതിനായി ഉപയോഗിക്കുന്നത്​. സിപാസ്, എം.ജി യൂനിവേഴ്‌സിറ്റി, ജില്ല പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, ഡി.ടി.പി.സി, നെടുങ്കണ്ടം പുരാവസ്തു ചരിത്ര സംരക്ഷണ സമിതി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. തേക്കടി മൂന്നാര്‍ സംസ്ഥാന പാതയോരത്താണ് ഒരു കിലോമീറ്റര്‍ ഫ്രണ്ടേജ് വരുന്ന സ്ഥലം. ഫ്രാന്‍സ്, നോയ്ഡ തുടങ്ങി വിദേശരാജ്യങ്ങളിലാണ് രാധാകൃഷ്ണന്‍റെ ശില്‍പങ്ങളില്‍ അധികവും. ന്യൂ ഡല്‍ഹിയിലെ ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്‍ററിലും ബറോഡയിലെ ഉത്തരായന്‍ ആര്‍ട്ട് ഫൗണ്ടേഷനിലും കല്‍ക്കത്ത ശാന്തിനികേതനിലുമാണ് അദ്ദേഹത്തിന്‍റെ പ്രശസ്ത ശില്‍പങ്ങള്‍ സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ കോഴിക്കോട് മാനാഞ്ചിറയിലും കോട്ടയം നെഹ്‌റു പാര്‍ക്കിലുമാണുള്ളത്. രണ്ടുവര്‍ഷത്തിനകം മ്യൂസിയവും അനുബന്ധ സ്ഥാപനങ്ങളും പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്​ മുന്നോടിയായി ഈ സ്ഥലത്ത് മൂന്നുമാസത്തിനകം ഒരു താല്‍ക്കാലിക മ്യൂസിയം പ്രവര്‍ത്തനക്ഷമമാകുന്നതിനും പദ്ധതിയുണ്ട്. idl ndk നെടുങ്കണ്ടം പുരാവസ്തു ചരിത്ര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കൊപ്പം ശില്‍പി കെ.എസ്. രാധാകൃഷ്ണന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.