തൊടുപുഴ: ജില്ലയില്‍ 145പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.01ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100പേർ കോവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആലക്കോട് സ്വദേശി (52), അറക്കുളം മൂലമറ്റം സ്വദേശിനി (33), അറക്കുളം മൂലമറ്റം സ്വദേശി (36), അറക്കുളം സ്വദേശി (41), മുട്ടം എള്ളുമ്പുറം സ്വദേശി (55). തൊടുപുഴ സ്വദേശിനി (42) എന്നിവരാണിവർ. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 13, ആലക്കോട് 2, അറക്കുളം 9, അയ്യപ്പൻകോവിൽ 2, ഇടവെട്ടി 3, ഏലപ്പാറ 2, ഇരട്ടയാർ 4, കഞ്ഞിക്കുഴി 2, കാമാക്ഷി 4 , കാഞ്ചിയാർ 3, കരിമണ്ണൂർ 7, കട്ടപ്പന 6, കോടിക്കുളം 1, കൊക്കയാർ 2, കൊന്നത്തടി 1, കുടയത്തൂർ 2, കുമാരമംഗലം 1, കുമളി 2, മണക്കാട് 1, മാങ്കുളം 4, മറയൂർ 2, മൂന്നാർ 1, മുട്ടം 2, നെടുങ്കണ്ടം 10, പള്ളിവാസൽ 2, പീരുമേട് 1, പെരുവന്താനം 1, പുറപ്പുഴ 1, രാജാക്കാട് 1, തൊടുപുഴ 32, ഉടുമ്പന്നൂർ 4, ഉപ്പുതറ 1, വണ്ടൻമേട് 1, വണ്ടിപ്പെരിയാർ 3, വണ്ണപ്പുറം 4, വാഴത്തോപ്പ് 7, വെള്ളിയാമറ്റം 1. ഭക്ഷ്യമന്ത്രിയുടെ അദാലത് ഇന്ന് തൊടുപുഴ: ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്‍റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച രാവിലെ 11ന് ഇടുക്കി ജില്ല പഞ്ചായത്ത് ഹാളില്‍ ജില്ലയിലെ താൽക്കാലികമായി ലൈസന്‍സ് റദ്ദ് ചെയ്ത റേഷന്‍കടകളുമായി ബന്ധപ്പെട്ട് ഫയല്‍ അദാലത് നടത്തും. ചടങ്ങില്‍ സിവില്‍ സപ്ലൈസ് കമീഷണര്‍ സജിത് ബാബു പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.