പിക്അപ്പിന് മുകളിൽ മരംവീണ് യുവാവിന് പരിക്ക്

മുട്ടം: . മുട്ടം ചള്ളാവയൽ സ്വദേശി വാണിയപ്പുരയിൽ ഷമീറിനാണ് പരിക്കേറ്റത്. ഇടതു കൈക്ക് ഒടിവ് പറ്റുകയും കഴുത്തിന് പിറകിൽ പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയോടെ തുടങ്ങനാടിന് സമീപമാണ് അപകടം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരംമുറിക്കുന്നതിനിടെ താങ്ങ് കെട്ടിയിരുന്ന മരം ഷമീർ ഇരുന്ന പിക്അപ്പിന് മുകളിലേക്ക് വിഴുകയായിരുന്നു. മരംപതിച്ച്​ പിക്അപ്പിന്‍റെ കാബിൻ തകർന്നു. കൂടെ ഉണ്ടായിരുന്നവർ ഷമീറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. tdl mltm2 മരംവീണ് തകർന്ന പിക്അപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.