കട്ടപ്പന: ഏലം കര്‍ഷകരെ സഹായിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും സ്പൈസസ് ബോര്‍ഡും തയാറാകണമെന്ന് കേരള കര്‍ഷക യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍ ആവശ്യപ്പെട്ടു. ഒരു കിലോ ഏലക്ക 750 രൂപപോലും നല്‍കി വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ ഉണ്ടായിരിക്കുന്നതിനാല്‍ കര്‍ഷകരും തൊഴിലില്ലാത്തതിനാല്‍ തൊഴിലാളികളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കിലോയ്ക്ക് 2000 രൂപ തറവില നിശ്ചയിക്കാന്‍ കേന്ദ്രവാണിജ്യ മന്ത്രാലയം തയാറാകണം സംസ്ഥാന സര്‍ക്കാറും കേരള എം.പിമാരും ഏലം കര്‍ഷകരെ രക്ഷിക്കുവാന്‍ രംഗത്തുവരണമെന്നും വഗീസ് വെട്ടിയാങ്കല്‍ അഭ്യര്‍ഥിച്ചു. മോബിൻ മോഹനനെ ആദരിച്ചു തൊടുപുഴ: ഈവർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ മോബിൻ മോഹനെ കെ.എസ്.ടി.എ ജില്ല കമ്മിറ്റി പൊന്നാട ചാർത്തി ആദരിച്ചു. തൊടുപുഴ ഡയറ്റ് ലാബ് യു.പി സ്കൂളിൽ ജില്ല അധ്യാപക കലോത്സവ ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ.എം. ഷാജഹാൻ പൊന്നാട ചാർത്തി ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. കെ.എസ്.ടി.എ ജില്ല പ്രസിഡന്‍റ് കെ.ആർ. ഷാജിമോൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി എം. രമേഷ്, കലാവേദി ജില്ല കൺവീനർ മുരുകൻ വി.അയത്തിൽ ടിബി മോളി, എം.ആർ അനിൽ കുമാർ എന്നിവർ സംസാരിച്ചു. TDL KSTA കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ മോബിൻ മോഹനെ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ.എം. ഷാജഹാൻ പൊന്നാട ചാർത്തി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.