ഇടുക്കി: സുവർണ ജൂബിലി നിറവിലുള്ള ഇടുക്കി ജില്ലയിൽ പരമാവധി ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കുഴിക്കാനം നത്തുകല്ല് പ്രദേശത്തെ 150 ഓളം കുടുംബങ്ങളുടെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു എം.എം. മണി വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ കെ. എസ്.ഇ.ബി പദ്ധതിയിൽ ഉൾപ്പെടുത്തി 13.34 ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച ട്രാൻസ്ഫോർമറിന്റെയും പ്രദേശത്തെ വിവിധ റോഡുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുഴിക്കാനം പ്രദേശവാസികൾക്ക് വെട്ടിക്കുഴിക്കവല, കൊങ്ങിണിപ്പടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ നിന്നുമാണ് നൽകിവന്നിരുന്നത്. ഈ ട്രാൻസ്ഫോർമറുകളിൽനിന്നുള്ള ദൂരക്കൂടുതലും ഉപഭോക്താക്കളുടെ ബാഹുല്യവും മൂലം വോൾട്ടേജ് ക്ഷാമം രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് 750 മീറ്റർ ദൂരത്തിൽ 11കെ.വി ലൈൻ വലിച്ച് 100 കെ.വി.എയുടെ ഒരു ട്രാൻസ്ഫോർമർ സ്ഥാപിച്ച് നിലവിലുള്ള 975 മീറ്റർ സിംഗിൾഫേസ് - ത്രീ ഫേസ് ലൈനാക്കിമാറ്റി പദ്ധതി പൂർത്തീകരിച്ച് വോൾട്ടേജ്ക്ഷാമം പരിഹരിച്ചത്. ഇതോടൊപ്പം പാലത്തിനാൽപ്പടി -മാവുങ്കൽപടി റോഡ് (3 ലക്ഷം രൂപ), മുസ്ലിം പള്ളിപ്പടി -കുറുവണ്ണിപ്പടി റോഡ് (10 ലക്ഷം രൂപ), പരുത്തിപ്പാറപ്പടി - പുഞ്ചിരിക്കവല റോഡ് (4 ലക്ഷം) എന്നിവയുടെ ഉദ്ഘാടനവും നടത്തി. കട്ടപ്പന നഗരസഭ ചെയർപേഴ്സൻ ബീന ജോബി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിൻസൺ വർക്കി, കൗൺസിലർമാരായ ഷൈനി സണ്ണി, ജൂലി റോയി, ഗ്രാമപഞ്ചായത്ത് അംഗം രതീഷ് ആലേപുരയ്ക്കൽ, സംഘാടക സമിതി കൺവീനർ സജി കാഞ്ഞിരംതാനം എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ സജീവൻ കൊച്ചുകുടി സ്വാഗതം പറഞ്ഞു. TDL TRANSFORMER കുഴിക്കാനം നത്തുകല്ല് പ്രദേശത്ത് പൂർത്തീകരിച്ച ട്രാൻസ്ഫോർമറിന്റെ പ്രവർത്തനോദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു. എം.എം. മണി എം.എൽ.എ സമീപം 147പേര്‍ക്ക് കൂടി കോവിഡ്; ടി.പി.ആർ 9.32 ശതമാനം തൊടുപുഴ: ജില്ലയില്‍ 147പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.32 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 62പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത നാല് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മുട്ടം ഒറ്റല്ലൂർ സ്വദേശിനി (24), പുറപ്പുഴ കുണിഞ്ഞി സ്വദേശിനി (38), കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശിനി (34), പീരുമേട് പാമ്പനാർ സ്വദേശിനി (25) എന്നിവരാണിവർ. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 10, ആലക്കോട് 1, അറക്കുളം 1, അയ്യപ്പൻകോവിൽ 2, ദേവികുളം 3, ഇടവെട്ടി 2, ഏലപ്പാറ 1, ഇരട്ടയാർ 5, കഞ്ഞിക്കുഴി 3, കാമാക്ഷി 1, കാഞ്ചിയാർ 5, കരിമണ്ണൂർ 2, കരിങ്കുന്നം 5, കരുണാപുരം 1, കട്ടപ്പന 14, കോടിക്കുളം 1, കുടയത്തൂർ 2, കുമാരമംഗലം 3, കുമളി 2, മണക്കാട് 6, മാങ്കുളം 1, മുട്ടം 1, നെടുങ്കണ്ടം 3, പള്ളിവാസൽ 6, പാമ്പാടുംപാറ 1, പീരുമേട് 3, പുറപ്പുഴ 6, രാജാക്കാട് 1, സേനാപതി 1, തൊടുപുഴ 29, ഉടുമ്പന്നൂർ 3, വണ്ടന്മേട് 1, വണ്ടിപ്പെരിയാർ 2, വണ്ണപ്പുറം 3, വാത്തിക്കുടി 2, വാഴത്തോപ്പ് 7, വെള്ളത്തൂവൽ 3, വെള്ളിയാമറ്റം 4.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.