വാൻ ബസിലിടിച്ച്​ കാറിന്​ മുകളി​ലേക്ക്​ മറിഞ്ഞു; നാലുപേർക്ക്​ പരിക്ക്​

പീരുമേട്: നിയന്ത്രണംവിട്ട ശബരിമല തീർഥാടകരുടെ വാൻ ബസിലിടിച്ചശേഷം കാറിന്‍റെ മുകളിലേക്ക് മറിഞ്ഞു. നാലുപേർക്ക് പരിക്ക്. വാനിൽ ഉണ്ടായിരുന്ന തമിഴ്‌നാട് തിരുർ സ്വദേശി അനസ്(19), ബിലാൽ (27), ആഷിം (29), കാർ യാത്രക്കാരൻ പോണ്ടിച്ചേരി സ്വദേശി അജയ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത 183ൽ വളഞ്ചാങ്കാനം വളവിൽ ശനിയാഴ്ച് രാവിലെ 9.15നാണ്​ അപകടം. തമിഴ്നാട്ടിൽനിന്ന് ശബരിമലക്കുപോയ വാൻ നിയന്ത്രണംവിട്ട് ടൂറിസ്റ്റ്​ ബസിൽ ഇടിച്ചശേഷം ശബരിമലയിൽനിന്ന് മടങ്ങിയ പോണ്ടിച്ചേരി സ്വദേശികളുടെ കാറിന്‍റെ മുകളിലേക്ക് മറിയുകയായിരുന്നു. കാർ ഭാഗികമായി തകർന്നു. ഫയർ ഫോഴ്സ്, ഹൈവേ പൊലീസ്, മോട്ടോർ വാഹന വകുപ്പിന്‍റെ ശബരിമല പെട്രോളിങ് സംഘം എന്നിവർ ചേർന്ന് കാറിന്‍റെ മുകളിൽനിന്ന് വാൻ ഉയർത്തിമാറ്റുകയായിരുന്നു. 20 മിനിറ്റ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു ചിത്രവിവരണം idl_ pmd - 1 വളഞ്ചാങ്കാനത്ത് കാറിന്‍റെ മുകളിൽ വാൻ മറിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.