കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ നയം -മുഖ്യമന്ത്രി

കുമളി: കോൺഗ്രസ്‌ തുടങ്ങി​വെച്ച സാമ്പത്തിക നയങ്ങളാണ്‌ ബി.ജെ.പി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നുദിവസമായി കുമളിയിൽ നടന്ന സി.പി.എം ജില്ല സമ്മേളനത്തി‍ൻെറ സമാപന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത സംരക്ഷിക്കുന്നതിലും കോൺഗ്രസ്‌ പരാജയപ്പെട്ടു. വർഗീയതയോട്‌ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരി​ച്ചാലേ മതനിരപേക്ഷത സംരക്ഷിക്കാനാകൂ. കോൺഗ്രസിന്‌ അതിന്​ കഴിയില്ല. വർഗീയതയുമായി സമരസപ്പെട്ട ചരിത്രമാണ്‌ കോൺ​ഗ്രസിന്‍റേത്​. ഇത്രമാത്രം അധഃപതിച്ച കോൺഗ്രസിനെ മതനിരപേക്ഷ സമൂഹത്തിന്‌ വിശ്വാസത്തിലെടുക്കാനാകില്ലെന്നും പിണറായി പറഞ്ഞു. ജില്ല സെക്രട്ടറി സി.വി. വർഗീസ്‌ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, കെ. രാധാകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം.എം. മണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. ജയചന്ദ്രൻ, കെ.പി. മേരി, സ്വാഗതസംഘം കൺവീനർ ആർ. തിലകൻ എന്നിവർ സംസാരിച്ചു. മുൻ എം.പി ജോയ്‌സ്‌ ജോർജ്‌, എം.എൽ.എമാരായ എ. രാജ, വാഴൂർ സോമൻ, ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ കെ.എസ്‌. മോഹനൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.