ഇടുക്കി: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിൻെറ ഭാഗമായി ജില്ലയിൽ . പകർപ്പ് എല്ലാ താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗങ്ങളിലും വില്ലേജ്, പഞ്ചായത്ത് ഓഫിസുകളിലും തെരഞ്ഞെടുപ്പ് കമീഷൻെറ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. 2021 നവംബര്‍ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് ലഭിച്ച അക്ഷേപങ്ങളും മറ്റ് അപാകതകളും അന്തിമ പട്ടികയിൽ പരിഹരിച്ചിട്ടുണ്ട്. പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്കും നിയമാനുസൃതം കൈമാറാന്‍ എല്ലാ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍, തഹസില്‍ദാര്‍മാര്‍ക്കും നിർദേശം നല്‍കിയതായി കലക്ടര്‍ ഷീബ ജോർജ് അറിയിച്ചു. കട്ടില്‍ വിതരണം ചെയ്തു തൊടുപുഴ: നഗരസഭ പട്ടികജാതി വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കല്‍ പദ്ധതിയിൽപെടുത്തി 34 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഷീജ ഷാഹുല്‍ ഹമീദ്, ടി.എസ്. രാജന്‍, ബിന്ദു പത്മകുമാര്‍, കൗണ്‍സിലര്‍ കവിത അജി തുടങ്ങിയവര്‍ പങ്കെടുത്തു. ആവശ്യമുള്ള രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് ബാക്കി അര്‍ഹരായവര്‍ക്കും പദ്ധതി പ്രകാരം കട്ടില്‍ നല്‍കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.