വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി

തൊടുപുഴ: വാഹനം തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. ഇടവെട്ടി കേളകത്ത് ജോൺസൺ ജോണാണ് പരാതി നൽകിയത്​. സംഭവത്തിൽ ഇടവെട്ടി സ്വദേശി ഷാജഹാനെതിരെ ​ തൊടുപുഴ പൊലീസ്​ കേസെടുത്തു. ജോൺസൺ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഇടവെട്ടി പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഷീജ നൗഷാദും ഡിവൈ.എസ്.പിക്ക് പരാതി നൽകി. തിങ്കളാഴ്ച വൈകീട്ട്​ അഞ്ചോടെയാണ് സംഭവം. വാഹനം എതിരെ വന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്‍റുമായി ജോൺസൺ തർക്കമുണ്ടായി. ഇതു കേട്ടെത്തിയ ഷാജഹാൻ ജോൺസണെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. എന്നാൽ, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ച ജോൺസൺ സ്കൂട്ടറിലെത്തിയ തന്നെയും ഭർത്താവിനെയും ഇടിക്കാൻ ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോൾ അസഭ്യം വിളിച്ച് ആക്രമിക്കാനൊരുങ്ങിയെന്നും ഷീജ നൗഷാദ് ആരോപിച്ചു. ഷീജ നൗഷാദാണ് പൊലീസിൽ വിവരമറിയിച്ചത്. ജോൺസൺ മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ ചികിത്സ തേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.