തൊടുപുഴ: കുടയത്തൂര്‍ ലൂയി ബ്രെയില്‍ സ്മാരക മാതൃക അന്ധ വിദ്യാലയത്തില്‍ ലൂയി ബ്രെയില്‍ ജന്മദിനാചരണവും അന്ധക്ഷേമ പക്ഷാചരണ പരിപാടിയും നടത്തി. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്‍റ് കെ.ജെ. വർഗീസ് അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പ്രസിഡന്‍റ് മാത്യു കെ. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ ബ്രെയില്‍ എഴുത്ത്, വായന മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷ വിജയന്‍ നിര്‍വഹിച്ചു. സീനിയര്‍ അധ്യാപകന്‍ രാജന്‍ ലൂയി ബ്രെയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന സെക്രട്ടറി കെ.സി. രാധാകൃഷ്ണന്‍, ജില്ല പ്രസിഡന്‍റ് നവാസ്, സെക്രട്ടറി പീതാംബരന്‍, ഹെഡ് മാസ്റ്റര്‍ ശശികുമാര്‍, സ്‌കൂള്‍ ഉപദേശകസമിതി അംഗം ഫ്രാന്‍സിസ് കരിമ്പാനി, കുടയത്തൂര്‍ ഡെവലപ്‌മെന്‍റ് സൊസൈറ്റി പ്രതിനിധി ഹരി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. TDL LUI BRAIL കുടയത്തൂര്‍ ലൂയി ബ്രെയില്‍ സ്മാരക മാതൃക അന്ധവിദ്യാലയത്തില്‍ നടന്ന പരിപാടികളുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കുന്നു താരിഫ് വില: നിവേദനം നൽകി പന്നിമറ്റം: വെള്ളിയാമറ്റം വില്ലേജിലെ ഭൂമിയുടെ ഭീമമായ താരിഫ് വില കുറക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം ഇളംദേശം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് കമ്മിറ്റി, എം.എൽ.എ, എം.പി, കലക്ടർ, വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. വില്ലേജിലെ മുഴുവൻ ജനങ്ങളെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന വിഷയത്തിൽ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും താരിഫ് വില കുറക്കുന്നതിനു വേണ്ടിയുള്ള ക്രിയാത്മക നടപടികൾ സ്വീകരിക്കണമെന്ന് ഇളംദേശം കർഷകസംഘം മേഖല കമ്മിറ്റി പ്രസിഡന്‍റ് സജി ജോസഫ് ആലയ്ക്കാതടത്തിൽ, സെക്രട്ടറി ജോസ് പാറക്കൽ എന്നിവർ നൽകിയ നിവേദനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.