കുമളി: സി.പി.എം ജില്ല സമ്മേളനം ബുധനാഴ്ച വൈകീട്ട് പൊതുസമ്മേളനത്തോടെ സമാപിക്കും. വൈകീട്ട് മൂന്നിന് കുമളി ബസ് സ്റ്റാൻഡിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. വിവിധ നേതാക്കൾ സംസാരിക്കും. പുതിയ ജില്ല കമ്മിറ്റിയെയും സെക്രട്ടറിയെയും സമ്മേളനം തെരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ കൂടാതെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, കെ.ജെ. തോമസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.പി . മേരി എന്നിവർ യോഗത്തിൽ മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്. 'തോട്ടം തൊഴിലാളി ഭവനപദ്ധതി നടപ്പാക്കണം' കുമളി: മൂന്നാറിൽ ചേർന്ന ഭൂരഹിത ഭവനരഹിത തോട്ടം തൊഴിലാളികളുടെ കൺവെൻഷൻ പ്രഖ്യാപനമനുസരിച്ച് തോട്ടം തൊഴിലാളി ഭവനപദ്ധതി നടപ്പാക്കണമെന്ന് സി.പി.എം ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഡ്വ.എ രാജ അവതാരകനും ഫൈസൽ മുഹമ്മദ് അനുവാദകനുമായ പ്രമേയമാണ് അവതരിപ്പിച്ചത്. നിലവിലെ ലയങ്ങളുടെ ദുരവസ്ഥക്ക് പരിഹാരമായി ഇരട്ട കിടപ്പുമുറികളുള്ള വീട് നിർമിച്ചുനൽകുമെന്ന പ്രഖ്യാപനം നടപ്പാക്കണം. ഭൂമി കമ്പനി വിട്ടുനൽകിയാൽ 50 ശതമാനം പണം സർക്കാർ നൽകി കെട്ടിടം നിർമിക്കുമെന്നായിരുന്നു വാഗ്ദാനം. തുടർ ഭരണം ലഭിച്ച സ്ഥിതിക്ക് തോട്ടം തൊഴിലാളികളുടെ പാർപ്പിട പ്രശ്നം പരിഹരിക്കണം. കേന്ദ്രസർക്കാറിന്‍റെ നയങ്ങൾ മൂലം ദുരിതത്തിലായ തോട്ടം വ്യവസായത്തെയും തോട്ടം തൊഴിലാളികളെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ആശ്വാസ നടപടികളും പ്രത്യേക പാക്കേജുകളും പ്രഖ്യാപിക്കണമെന്ന പ്രമേയം പി.എസ്. രാജൻ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.