കാറും ഓട്ടോയും കൂട്ടിയിടിച്ചു

കട്ടപ്പന: കാറും ഓട്ടോയും കൂട്ടിയിടിച്ച്​ രണ്ടുപേർക്ക്​ ചെറിയ പരിക്ക്. ഇരട്ടയാർ ശാന്തിഗ്രാമിന്​ സമീപം ഈട്ടിപ്പടിയിൽ ഇന്നലെ ഉച്ചയോടെയാണ് അപകടം. ഓട്ടോറിക്ഷയുടെ മുൻ വശം പൂർണമായി തകർന്നു. പ്രദേശവാസികളും പഞ്ചായത്ത് അംഗങ്ങളും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്. ഓട്ടോയിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇവരെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. കട്ടപ്പന പൊലീസ് മേൽനടപടി സ്വീകരിച്ചു. ഫോട്ടോ. ശാന്തി ഗ്രാമിൽ കാറും ഓട്ടോയും കുട്ടിയിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.