​ഇടുക്കി മെഡിക്കൽ കോളജിൽ ശീതസമരം; പ്രവർത്തനം താളംതെറ്റുന്നു

​P/4 lead.... ഇടുക്കി മെഡിക്കൽ കോളജിൽ ശീതസമരം; പ്രവർത്തനം താളംതെറ്റുന്നു പുതിയ ബ്ലോക്കിൽ​ കിടത്തിച്ചികിത്സ ഇനിയും ആരംഭിച്ചില്ല ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിൽ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റും ആരോഗ്യവകുപ്പും ശീതസമരത്തിലായതോടെ പ്രവര്‍ത്തനം താളംതെറ്റുന്നു​. മെഡിക്കല്‍ കോളജിന്‍റെ ഭാഗമായി എല്ലാവിധ സൗകര്യങ്ങളോടെയും നിർമിച്ച പുതിയ ബ്ലോക്ക്​ ഉദ്ഘാടനം ചെയ്​തെങ്കിലും കിടത്തിച്ചികിത്സയാരംഭിച്ചില്ല. നേത്രവിഭാഗം, ഇ.എന്‍.ടി, സര്‍ജറി, സ്കിന്‍, എ.ആര്‍.പി ക്ലിനിക്​, മെഡിസിന്‍ മുതലായവയുടെ ഒ.പി വിഭാഗം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതോടൊപ്പം സി.ടി സ്കാന്‍, മാമോഗ്രാഫി, അള്‍ട്രാസൗണ്ട് സ്​​കാനിങ്, ഗൈനോക്കോളജി വിഭാഗങ്ങൾക്ക്​ പ്രത്യേക ഉപകരണങ്ങൾ സ്ഥാപിച്ച് ആവശ്യമായ ജീവനക്കാരെയും നിയമിച്ചു. ഇതിനുള്ള ആശുപത്രി മാനേജിങ്​ കമ്മിറ്റി (എച്ച്.എം.സി) ഫണ്ട് ഇവിടെ തന്നെ സ്വീകരിക്കാനും തുടങ്ങിയിരുന്നു. എന്നാല്‍, ഇനി മുതല്‍ ഇവിടെ ഫീസ് സ്വീകരിക്കേണ്ടെന്നും പഴയ കെട്ടിടത്തിലെ ഒ.പിയില്‍ സ്വീകരിച്ചാൽ മതിയെന്നുമാണ്​ സൂപ്രണ്ടിന്‍റെ നിർദേശം. ഇവിടെ പരിശോധനകള്‍ക്ക്​ താഴെ പോയി പണമടച്ചശേഷം വീണ്ടും വരുന്നത് രോഗികള്‍ക്ക് ബുദ്ധിമുട്ടാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം സൂപ്രണ്ട്​ മനപ്പൂര്‍വം തടസ്സപ്പെടുത്തുന്നു എന്നാണ്​ ജീവനക്കാരുടെ പരാതി. എച്ച്.എം.സി യോഗങ്ങളിലും മറ്റ്​ പ്രധാന യോഗങ്ങളിലും പലപ്പോഴും സൂപ്രണ്ട്​ പങ്കെടുക്കാറില്ലെന്നും വിമർനശനമുണ്ട്​. പല തീരുമാനങ്ങളും നടപ്പാക്കുന്നുമില്ല. എച്ച്.എം.സി നിയമിച്ചവരെ വരുമാനമില്ലെന്നുപറഞ്ഞ് എടുക്കാതിരിക്കുകയും നിയമനം ലഭിച്ചവർക്ക്​ ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയുമാണെന്ന്​ പരാതിയുണ്ട്​. എല്ലാ വിഭാഗവും പ്രവര്‍ത്തിച്ചാല്‍ ലക്ഷക്കണക്കിന്​ രൂപ എച്ച്.എം.സിക്ക് വരുമാനം ലഭിക്കും. എന്നാല്‍ ഇവ പ്രവര്‍ത്തിക്കാതിരിക്കാന്‍ പ്രധാന ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണത്രെ. ആവശ്യത്തിന് ജീവനക്കാരും ഡോക്​ര്‍മാരും മെഷിനറികളുമുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ചികിത്സ ലഭിക്കുന്നില്ല. ജില്ല ആശുപത്രിയായിരുന്ന സമയത്ത് എല്ലാ രോഗികള്‍ക്കും അത്യാവശ്യ ചികിത്സ ലഭിച്ചിരുന്നു. മെഡിക്കല്‍ കോളജായി പ്രഖ്യാപിച്ചതോടെ ജീവനക്കാര്‍ രണ്ടുതട്ടിലായി. പുതിയ കെട്ടിടവും അവിടത്തെ ചികിത്സയും മെഡിക്കല്‍ കോളജിന്‍റെ ഭാഗവും പഴയ കെട്ടിടത്തില്‍ ജില്ല ആശുപത്രിയുമാണ്. രണ്ടിനും ഏകോപനമില്ലാത്തതാണ് തടസ്സം. ജില്ല ആശുപത്രിയുടെ സൂപ്രണ്ടാണ് രണ്ടും നിയന്ത്രിക്കുന്നത്. പുതിയ കെട്ടിടത്തില്‍ ചികിത്സയാരംഭിക്കുന്നതിനോട്​ തുടക്കംമുതല്‍ സൂപ്രണ്ട് നിസ്സഹരിക്കുകയാണത്രെ. സൂപ്രണ്ടും ആര്‍.എം.ഒയും തമ്മിൽ യോജിപ്പില്ലാത്തതും തടസ്സമാണ്. ആരോഗ്യമന്ത്രി വീണാ ജോർജും ജലവിഭവ മന്ത്രി റോഷി അഗസ്​റ്റിനും ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും നവംബര്‍ ഒന്നിന് കിടത്തിച്ചികിത്സയാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, നവംബർ 13നാണ്​ ഉദ്ഘാടനം നടന്നത്​. മന്ത്രിമാരുടെ നിര്‍ദേശം പോലും ഉദ്യോഗസ്ഥർ അംഗീകരിക്കുന്നില്ല. കിടത്തിച്ചികിത്സ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് പല ഡോക്​ടര്‍മാരും സ്ഥലംമാറ്റത്തിനുള്ള ശ്രമത്തിലാണ്. ഇതോടെ സമരത്തിന്​ ഒരുങ്ങുകയാണ് നാട്ടുകാര്‍. TDL medical college ഇടുക്കി മെഡിക്കൽ കോളജിന്‍റെ പുതിയ ബ്ലോക്ക്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.