തൊടുപുഴ: ഈസ് ഓഫ് ഡൂയിങ് ബിസിനസിന്‍റെ ഭാഗമായി ബില്‍ഡിങ് റൂള്‍സ് പ്രകാരം കെട്ടിടങ്ങളില്‍ പരിശോധന നടത്തുമ്പോള്‍ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നതിന് തദ്ദേശ വകുപ്പ് എൻജിനീയറിങ് വിഭാഗത്തിലെ അസി. എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ് ഉദ്ഘാടനം ചെയ്തു. തദ്ദേശ വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.ജെ. തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ജില്ല ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ ജസീര്‍ പി.വി. സ്വാഗതം ആശംസിച്ചു. ഇടുക്കി ഹരിതകേരള മിഷന്‍ കോഓഡിനേറ്റര്‍ മധു എം.എസ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വയണ്‍മെന്‍റല്‍ എന്‍ജിനീയര്‍ എബി വർഗീസ്, അടിമാലി ബ്ലോക്ക് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ നിസാർ, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് അസി. എന്‍ജിനീയര്‍ ബിജു എന്നിവര്‍ ക്ലാസ് നയിച്ചു. TDL PARISHEELANAM തദ്ദേശ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗത്തിലെ ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ് ഉദ്ഘാടനം ചെയ്യുന്നു വാർഷിക പൊതുയോഗം തൊടുപുഴ: കൂട്ടിയാനിക്കൽ കുടുംബയോഗം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പത് മുതൽ തൊടുപുഴ എസ്.സി.ബിയുടെ കോലാനിയിലെ ബാങ്ക് ഹാളിലാണ് പരിപാടി. രജിസ്ട്രേഷന് ശേഷം 10ന് പി.ജെ. ജോസഫ് എം.എൽ.എ പൊതുയോഗം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് ടി.ജി. നാരായണൻ, സെക്രട്ടറി കെ.കെ. സുധാകരൻ, ട്രഷറർ കെ.എ. ബാബു, ജോയന്‍റ് സെക്രട്ടറി ടി.ജി. സുകുമാരൻ, എക്സി. കമ്മിറ്റി അംഗം ടി.ജി. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.