കോടമഞ്ഞ്; കാറുകൾ കൂട്ടിയിടിച്ചു

മറയൂർ: മൂന്നാർ-മറയൂർ റോഡിൽ തലയാർ മുതൽ എട്ടാംമൈൽ നൈമക്കാട് വരെ കോടമഞ്ഞിനെ തുടർന്ന്​ വാഹനങ്ങൾ കൂട്ടിയിടിച്ച്​ അപകടം. ഞായറാഴ്​ച രാവിലെ 8.30ന് മൂന്നാറിൽനിന്ന് തിരിച്ചുപോയ കാറും പാലക്കാടുനിന്ന് മറയൂർ വഴി മൂന്നാറിലേക്കുപോയ വിനോദസഞ്ചാരികളുടെ കാറുമാണ്​ കൂട്ടിയിടിച്ചത്​. ഒന്നരമണിക്കൂർ സ്തംഭിച്ച ഗതാഗതം പൊലീസെത്തി വാഹനങ്ങൾ മാറ്റിയാണ് പുനഃസ്ഥാപിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. ----- ചിത്രം - TDL CAR ACSIDENT മൂന്നാർ-മറയൂർ റോഡിൽ കോടമഞ്ഞുമൂലം കൂട്ടിയിടിച്ച കാറുകൾ ------- വർഷാചരണത്തിന് സമാപനം ചെറുതോണി: ഇടുക്കി രൂപതയിൽ യൗസേപ്പിതാവി​ൻെറ വർഷാചരണത്തിന് സമാപനം. വാഴത്തോപ്പ് സൻെറ്​ ജോർജ് കത്തീഡ്രലിൽ നടന്ന വർഷാചരണ സമാപന ശുശ്രൂഷക്ക് ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു. തീർഥാടന ദേവാലയങ്ങളായി പ്രഖ്യാപിച്ച പാണ്ടിപ്പാറ, ജോസ്​ഗിരി പള്ളികളിൽനിന്ന്​ എട്ടിന് ആരംഭിച്ച രണ്ട് പ്രയാണങ്ങളാണ് വാഴത്തോപ്പിൽ എത്തിയത്. വാഴത്തോപ്പ് സൻെറ്​ ജോർജ് കത്തീഡ്രലിലെത്തിയ പ്രയാണത്തെ ഫാ. ഫ്രാൻസിസ്​ ഇടവക്കണ്ടം, ഫാ.ജോസഫ് ആയിലുക്കുന്നേൽ എന്നിവർ ചേർന്ന സ്വീകരിച്ചു. തുടർന്ന് നടന്ന സമൂഹബലിക്ക് മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു. രൂപത വികാരി ജനറാൾമാരായ മോൺ. ജോസ്​ പ്ലാച്ചിക്കൽ, മോൺ. എബ്രഹാം പുറയാറ്റ്, ഫാ. ജയിംസ്​ മാക്കിയിൽ, ഫാ. മാത്യു ഞവരക്കാട്ട്, ഫാ. ജിൻസ്​ കാരക്കാട്ട്, ഫാ.തോമസ്​ പഞ്ഞിക്കുന്നേൽ, അലക്സ്​ തോമസ്​, ജോർജുകുട്ടി സെബാസ്​റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.