കല്ലാര്‍ സ്​കൂള​ിലെ പി.ടി.എ തെരഞ്ഞെടുപ്പ്​ വിവാദത്തിൽ

സ്ഥാനങ്ങൾ ​ൈ​കയിലൊതുക്കി ഭരണപക്ഷ പാർട്ടികൾ നെടുങ്കണ്ടം: രക്ഷിതാക്കളും അധ്യാപകരും അറിയാതെ കല്ലാര്‍ ഗവ. ഹൈസ്‌കൂളിൽ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തതില്‍ വ്യാപക പ്രതിഷേധം. ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന സ്​കൂളാണിത്​. പി.ടി.എ പ്രസിഡൻറ് സ്ഥാനവും വൈസ് പ്രസിഡൻറ്​ സ്ഥാനവും സി.പി.എമ്മും സി.പി.ഐയും വീതിച്ചെടുത്തതായും ആരോപണമുണ്ട്. ഒട്ടുമിക്ക അധ്യാപകരും സ്‌കൂളില്‍ നടന്ന മറിമായം അറിഞ്ഞിട്ടില്ല. വര്‍ഷമായി സ്‌കൂളില്‍ പി.ടി.എ, എസ്.എം.സി ഭാരവാഹിത്വം സി.പി.എമ്മും സി.പി.ഐയും കൈപ്പിടിയിലൊതുക്കിയതായും രക്ഷിതാക്കള്‍ക്ക് ആക്ഷേപമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പൊതുയോഗം വിളിക്കുന്നത് വൈകുന്നേരമാണ്. യോഗം വലിച്ചുനിട്ടി അഞ്ചുമണി കഴിയുന്നതോടെ സ്ത്രീകളടക്കം മിക്ക രക്ഷിതാക്കളും വീട്ടില്‍പോയി കഴിയുമ്പോള്‍ മുന്‍കൂട്ടി തയാറാക്കിയ പാനല്‍ അവതരിപ്പിച്ച്​ അംഗീകാരം ഒപ്പ​ിച്ചെടുക്കും. പി.ടി.എ, എസ്.എം.സി സ്ഥാനത്തിനുവേണ്ടി ബന്ധുക്കളുടെ കുട്ടികളുടെ രക്ഷാകര്‍തൃ സ്ഥാനം ഏറ്റെടുക്കുന്നവരുമുണ്ട്. ഈ കാര്യത്തില്‍ പല അധ്യാപകര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും ഭരണസ്വാധീനം ഭയന്ന് പലരും കണ്ടില്ലെന്നുനടിക്കുകയാണ്. വര്‍ഷങ്ങളായി കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടക്കുന്നത്. ഇതി​ൻെറ എല്ലാം നിര്‍മാണച്ചുമതലയും കരാറുകാരനും പി.ടി.എ ഭാരവാഹികളെ ചുറ്റിപ്പറ്റിയുള്ളവരാണെന്നും ചില അധ്യാപകര്‍ പറയുന്നു. എന്നാല്‍, അഡ്‌ഹോക്​ കമ്മിറ്റി തെരഞ്ഞെടുപ്പാണ്​ നടന്നതെന്ന്​ സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.