തോപ്രാനും മക്കളും സൃഷ്​ടിച്ച ദേശങ്ങളുടെ കഥ

ഇങ്ങനെയും ഒരു നാടുണ്ട്​ (ലോക്കൽ പേജ്​ കോളം) ആദിവാസി രാജാവായ തോപ്രാ​ൻെറയും അഞ്ചു മക്കളുടെയും പേരിൽ സ്ഥലനാമങ്ങൾ ചെറുതോണി: പേരുകൾ പിന്നീട്​ സ്ഥലനാമങ്ങളായി മാറിയ ഒ​ട്ടേറെ പ്രദേശങ്ങള​ുണ്ട്​ ജില്ലയിൽ. തോപ്രാൻ എന്ന ആദിവാസി രാജാവി​ൻെറ കുടിയാണ്​​ പിന്നീട്​ 'തോപ്രാംകുടി' ആയതെന്ന്​ പഴമക്കാർ പറയുന്നു. തോപ്രാന്​ അഞ്ചുമക്കളാണുണ്ടായിരുന്നതത്രേ. പുഷ്പ, നീലി, തങ്കമണി, കാമാക്ഷി, പ്രകാശൻ. ആദിവാസി രാജാവ് മരിക്കുന്നതിനുമുമ്പ്​​​ കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ മക്കൾക്കായി വീതം​െവച്ചു നൽകിയെന്ന്​ ​​ ഊരുമൂപ്പന്മാർ പറയുന്നു. മൂത്ത മകൾ പുഷ്പക്ക്​ നൽകിയ സ്ഥലം ഇപ്പോൾ പുഷ്പഗിരി എന്നറിയപ്പെടുന്നു. രണ്ടാമത്തെ മകൾ നീലിക്ക്​ നൽകിയ സ്ഥലമാണ്​ നീലിവയൽ.​ മൂന്നാമത്തെ മക​ൻെറ പേരിൽനിന്നാണ് പ്രകാശ് എന്ന സ്ഥലം ഉണ്ടാകുന്നത്. ഇളയവരായ തങ്കമണിക്കും കാമാക്ഷിക്കും നൽകിയ സ്ഥലങ്ങൾ അവരുടെ പേരിലും അറിയപ്പെടുന്നു. പ്രകാശ് എന്ന കൊച്ചുഗ്രാമത്തി​ൻെറ സൗന്ദര്യം മുഴുവൻ ആവാഹിച്ചെടുത്ത ചിത്രമാണ്​ ഫഹദ്​ ഫാസിൽ നായകനായ 'മഹേഷി​ൻെറ പ്രതികാരം'. കേരളമാകെ വിവാദ കൊടുങ്കാറ്റ് ഇളക്കിവിടുകയും ഒരു സർക്കാറിൻെറ പതനത്തിന്​ തന്നെ വഴിയൊരുക്കുകയും ചെയ്ത സംഭവത്തിലൂടെയാണ്​ തങ്കമണി പ്രസിദ്ധം. തങ്കമണിയിലേക്ക് കട്ടപ്പനയിൽനിന്ന് സർവിസ്​ നടത്തിയിരുന്ന സ്വകാര്യ ബസ് തങ്കമണി ടൗണിലെത്താതെ പാറമടയിലെത്തി സർവിസ്​ അവസാനിപ്പിക്കുന്നത്​ നാട്ടുകാർ ചോദ്യംചെയ്തു. ഇത്​ സംഘർഷത്തിൽ കലാശിച്ചു. പൊലീസും ജനങ്ങളും ഏറ്റുമുട്ടി. പൊലീസ്​ ഔട്ട്പോസ്​റ്റിന്​​ തീയിട്ടു.​ തുടർന്നുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. രാത്രി പൊലീസുകാർ നടത്തിയ നരനായാട്ടിൽ സ്ത്രീകളടക്കം ഒട്ടേറെ നിരപരാധികൾ ക്രൂരമർദനത്തിനിരയാകുകയും ജയിലിലകപ്പെടുകയും ചെയ്തു. 35 വർഷംമുമ്പ്​ നടന്ന സംഭവം ഇന്നും നാട്ടുകാർ മറന്നിട്ടില്ല. ഇപ്പോൾ തങ്കമണി ഗ്രാമം വികസനത്തി​ൻെറ പാതയിലാണ്. അന്ന് സ്വന്തം ഗ്രാമത്തിൽ ഒരു ബസ് വരാൻ സമരം ചെയ്യേണ്ടിവന്ന തങ്കമണിയിലൂടെ സർവിസ്​ ബസുകളടക്കം നുറുകണക്കിന്​ വാഹനങ്ങളാണ്​ ദിവസവും ചീറിപ്പായുന്നത്​. - ധനപാലൻ മങ്കുവ -------------- ആയുർവേദ മെഡിക്കൽ അസോ. സമ്മേളനം തൊടുപുഴ: തൊടുപുഴയിലെ സ്പോർട്സ് ആയുർവേദ വിഭാഗം അന്താരാഷ്​ട്ര നിലവാരത്തിലേക്ക്​​ ഉയർത്തണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൊടുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എറണാകുളം സോൺ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ ഡോ. ടോമി ജോർജ്​ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ ഡോ. റെൻസ് പി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഡോ. ലിജി ചുങ്കത്ത്, ഡോ. മാത്യൂസ് വെമ്പിളി, ഡോ. ജോർജ് പൗലോസ്, ഡോ. ആഗി മേരി, ഡോ. മറീന ജോസഫ്, ഡോ. യു.ബി ഷീജ, ഡോ. ആതിര മേനോൻ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച്​ നടന്ന ശാസ്ത്ര പഠനക്ലാസിന്​ ഡോ. ജിൽസൺ വി. ജോർജ്​ നേതൃത്വം നൽകി. ഭാരവാഹികൾ: ഡോ. ടോമി ജോർജ് (പ്രസി.), ഡോ. പി.എൽ. ജോസ് (വൈ.പ്രസി.), ​േഡാ. ടെലസ് കുര്യൻ (സെക്ര.), ​േഡാ. ആഗി മേരി (ജോ.സെക്ര.), ​േഡാ. എസ്​. നിരഞ്ജൻ (ട്രഷ.), ​േഡാ. ആതിര വി. രവീന്ദ്രൻ (വനിത ചെയ.), ​േഡാ. റോഷൻ മെറിൻ മാത്യു (വനിത കൺ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.