കുമളിവഴി തീർഥാടകരുടെ എണ്ണം വർധിച്ചു

പീരുമേട്: ശബരിമല തീർഥാടകർക്ക് ഇളവുകൾ നൽകിയതോടെ കുമളി വഴി എത്തുന്ന ഇതര സംസ്ഥാന തീർഥാടകരുടെ എണ്ണം വർധിച്ചു. പരമ്പരാഗത പാതയും പമ്പയിൽ സ്​നാനവും സർക്കാർ അനുവദിച്ചിട്ടുണ്ട്​​. തമിഴ്​നാട്​, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളാണ് ഏറെയും അതിർത്തി കടക്കുന്നത്​. വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും പുല്ലുപാറയിൽ ഇവർ തമ്പടിച്ചു തുടങ്ങി. മാർഗ നിർദേശങ്ങൾ നൽകാൻ കുട്ടിക്കാനത്തും വളഞ്ചാങ്കാനത്തും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഫണ്ടി​ൻെറ അഭാവത്തിൽ മോട്ടോർ വാഹന വകുപ്പി​ൻെറ പട്രോളിങ് നിർത്തിയിരിക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.