അതിർത്തി വനത്തിൽ നാടൻതോക്കുമായി ഒരാൾ പിടിയിൽ

കുമളി: സംസ്ഥാന അതിർത്തിയിലെ വനമേഖലയിൽനിന്ന്​ ഒറ്റക്കുഴൽ തോക്കുമായി ഒരാളെ വനപാലകർ അറസ്​റ്റ്​ ചെയ്തു. മേഘമല വന്യജീവി സങ്കേതത്തിലെ ബോഡിനായ്ക്കന്നൂർ ഭാഗത്തുനിന്നാണ് അറസ്​റ്റ്​. തേനി സ്വദേശി രാജപാണ്ടിയാണ് (37) പിടിയിലായത്. ഇയാൾ പതിവായി കാട്ടിലെത്തി മൃഗങ്ങളെ വേട്ടയാടിയിരുന്നതായി വനപാലകർക്ക് വിവരം ലഭിച്ചു. പെരിയാർ കടുവ സങ്കേതത്തോടു ചേർന്നുള്ള തമിഴ്നാട് അതിത്തിയിലെ കടുവ സങ്കേതമാണ് മേഘമല വന്യജീവി സങ്കേതം. അറസ്​റ്റിലായ പ്രതിയെ തെളിവെടുപ്പിനുശേഷം ശനിയാഴ്​ച കോടതിയിൽ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.