കല്ലാര്‍കുട്ടി ടൗണിന് സമീപം റോഡില്‍ ഗര്‍ത്തം

അടിമാലി: അടിമാലി - കുമളി ദേശീയപാതയില്‍ കല്ലാര്‍കുട്ടി ടൗണിന് സമീപം റോഡിന് മധ്യഭാഗത്തായി വലിയ ഗര്‍ത്തം രൂപപ്പെട്ടത് അപകടസാധ്യത ഉയര്‍ത്തുന്നു. ഈ ഭാഗത്ത് ടാറിങ് ഉണ്ടെങ്കിലും ഉള്‍ഭാഗം മണ്ണിടിഞ്ഞ് പൊള്ളയായ നിലയിലാണ്. മഴ പെയ്യുകയും വെള്ളം ഗര്‍ത്തത്തിലേക്ക് ഒഴുകിയെത്തുകയും ചെയ്താല്‍ റോഡ് കൂടുതല്‍ ഇടിയാൻ സാധ്യതയുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. ഈ ഭാഗത്ത് ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിട്ടുണ്ട്. ഭാരവാഹനങ്ങളും മറ്റും കടന്നുപോകുമ്പോള്‍ ഗര്‍ത്തം രൂപം കൊണ്ട ഭാഗം കൂടുതലായി ഇടിയാനുള്ള സാധ്യതയുണ്ട്. അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. idl adi 3 kallarkutty ചിത്രം: റോഡില്‍ രൂപം കൊണ്ട ഗര്‍ത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.