'ഭൂമിപതിവ് ചട്ടങ്ങളും നിർമാണ നിരോധന നിയമങ്ങളും ഭേദഗതി ചെയ്യണം'

അടിമാലി: 1964ലെയും 1993ലെയും ഭൂമിപതിവ് ചട്ടങ്ങളും നിർമാണ നിരോധന നിയമങ്ങളും ഭേദഗതി ചെയ്ത് പുതിയ നിയമനിർമാണം നടത്തണമെന്ന്​ രാജാക്കാട്ട് നടന്ന സി.പി.എം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, നിർമാണ വസ്തുക്കളുടെ വിലവർധന തടയുക തുടങ്ങിയ പ്രമേയങ്ങളും പാസാക്കി. ചർച്ചകൾക്ക് ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ഏരിയ സെക്രട്ടറി എം.എൻ. ഹരിക്കുട്ടൻ എന്നിവർ മറുപടി പറഞ്ഞു. ജില്ല സെക്ര​േട്ടറിയറ്റ് അംഗങ്ങളായ വി.എൻ. മോഹനൻ, കെ.എസ്. മോഹനൻ, കെ.വി. ശശി എന്നിവർ സംസാരിച്ചു. എം.എൻ. ഹരിക്കുട്ടൻ വിണ്ടും ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏരിയ കമ്മിറ്റി അംഗങ്ങളായി ഒ.ജി. മദനൻ, എം.പി പുഷ്പരാജൻ, വി.പി. ചാക്കോ, എ.പി. രവീന്ദ്രൻ, പി. രവി, വി.എം. ബേബി, എം.എൻ. വിജയൻ, ബേബിലാൽ, കെ.കെ. തങ്കച്ചൻ, വി.കെ. സലീം, പി. രാജാറാം, സുമ സുരേന്ദ്രൻ, എം.എസ്. രാജു, കെ.ജെ. സിജു, എൻ.കെ. ബിജു, ഇ.പി. ശ്രീകുമാർ, എം.ആർ. രഞ്ജിത്, രമ്യ റെനിഷ് എന്നിവരെ തെരഞ്ഞെടുത്തു idl adi 7 cpm ചിത്രം: സി.പി.എം രാജാക്കാട് ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.എൻ. ഹരിക്കുട്ടൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.