സ്​മാരക സമിതി ഉദ്​ഘാടനം

കട്ടപ്പന: കട്ടപ്പന ഗവ.കോളജ് മലയാള വിഭാഗം മേധാവിയായിരുന്ന പ്രഫ. കെ. ബേബിരാജിൻെറ ഫോട്ടോ അനാച്ഛാദനവും ബേബിരാജ് സ്​മാരക സമിതി ഉദ്ഘാടനവും മന്ത്രി റോഷി അഗസ്്റ്റിൻ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. വി. കണ്ണൻ അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ അധ്യക്ഷ ബീനാ ജോബി മുഖ്യപ്രഭാഷണം നടത്തി. കെ. ബേബിരാജിൻെറ പത്നി റോസമ്മ, നഗരസഭ കൗൺസിലർമാരായ ഷമേജ് കെ.ജോർജ്, സിജു ചക്കുംമൂട്ടിൽ, അധ്യാപകരായ ഒ.സി. അലോഷ്യസ്, ഡോ. ഡി.വി. അനിൽകുമാർ, മിനി ഐസക്, റോസമ്മ സെബാസ്്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.