നെടുങ്കണ്ടം: താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടം ടൗണിലെ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായില്ല. ടൗണിലെ അലക്ഷ്യമായ വാഹന പാര്‍ക്കിങ്ങും അമിത വേഗവും വർധിച്ചതോടെ കാല്‍നടക്കാര്‍ അപകട ഭീതിയിലാണ്. കിഴക്കേ കവല മുതല്‍ പടിഞ്ഞാറേ കവല വരെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വയോധികര്‍ക്കും റോഡ് മുറിച്ചുകടക്കാനോ വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാനോ കഴിയാത്ത വിധമാണ് ഗതാഗതം. റോഡിനിരുവശത്തും ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പാർക്കിങ്. മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടപടിയെടുക്കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരടക്കം റോഡരികില്‍ രാവിലെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ഓഫിസ് സമയം കഴിഞ്ഞ് വൈകുന്നേരമാണ് തിരിച്ചെടുക്കുക. കുമളി-മൂന്നാര്‍ സംസ്ഥാന പാത കടുപോകുന്ന കിഴക്കേകവല കോടതി ജങ്ഷന്‍ മുതല്‍ ബസ് സ്റ്റാൻഡ് ജങ്ഷന്‍ വരെ റോഡിനിരുവശങ്ങളിലും അനധികൃതമായാണ് പാര്‍ക്കിങ്. ബി.എഡ് കോളജ് ജങ്ഷന്‍ മുതല്‍ പടിഞ്ഞാെറ കവല വരെ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നതും തോന്നിയതുപോെലയാണ്. ടൗണില്‍ സീബ്രാ വരകള്‍ ഉള്ള സ്ഥലത്ത് വാഹനങ്ങള്‍ നിർത്തിയോ വേഗത കുറച്ചോ കാല്‍നടയാത്രക്കാര്‍ക്ക് കടന്നുപോകാന്‍ അവസരം നല്‍കാറില്ല. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന് 16 നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ഇവ ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന്് നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ബൈപാസ് ഗതാഗത സംവിധാനം ഒരുക്കുക, ട്രിപ്പ് ജീപ്പ് പാര്‍ക്കിങ്ങിന് പ്രത്യേക ക്രമീകരണം, ബസുകളുടെ പാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലങ്ങള്‍, സ്‌കൂള്‍ ബസുകൾ കുട്ടികളെ ഇറക്കിയശേഷം ആശാരിക്കണ്ടം വഴിയുള്ള ഹൈവേയിലൂടെ സഞ്ചരിക്കണം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ നിർദേശിച്ചെങ്കിലും കടലാസിലൊതുങ്ങി. idl ndk കിഴക്കേ കവലയിലെ ഗതാഗതക്കുരുക്ക്്്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.