കെ.പി.എസ്.ടി.എ ജില്ല നേതൃപരിശീലന ക്യാമ്പ് ഇന്ന്്്

നെടുങ്കണ്ടം: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ല നേതൃപരിശീലന ക്യാമ്പ് ശനിയാഴ്ച രാവിലെ 9.30ന് എഴുകുംവയല്‍ ഫിഷ് ലാന്‍ഡില്‍ (ലിജി വര്‍ഗീസ് നഗര്‍) നടക്കും. ഉച്ചഭക്ഷണ വിതരണത്തിന് ഫണ്ട് ലഭിക്കാത്തത്, ഹാജരാകാത്ത കുട്ടികള്‍ക്ക് ഗ്രാം കണക്കില്‍ അരി നല്‍കാനുള്ള ഉത്തരവിൻെറ പ്രായോഗിക ബുദ്ധിമുട്ട്, സര്‍ക്കാര്‍ സ്‌കൂളുകളിലെ സ്ഥലംമാറ്റ പ്രമോഷന്‍ ഉത്തരവ്, എയിഡഡ് അധ്യാപകരുടെ നിയമനാംഗീകാരം തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും ക്യാമ്പില്‍ ചര്‍ച്ചചെയ്യും. രാവിലെ 9.30ന് പതാക ഉയര്‍ത്തും 10ന് ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യസന്ദേശം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.