സെൻറ്​ മേരീസ്​ ആശുപത്രിയിൽ ഹൈടെക് ഇ.എൻ.ടി വിഭാഗം

സൻെറ്​ മേരീസ്​ ആശുപത്രിയിൽ ഹൈടെക് ഇ.എൻ.ടി വിഭാഗം തൊടുപുഴ: ലോകോത്തര നിലവാരത്തിലുള്ള നവീന ചികിത്സ രീതികളുമായി തൊടുപുഴ സൻെറ്​ മേരീസ്​ ഹോസ്​പിറ്റൽ ഇ.എൻ.ടി വിഭാഗം വിപുലീകരിച്ചു. ഇ.എൻ.ടി സംബന്ധമായ മുഴുവൻ രോഗങ്ങൾക്കും മികച്ച ചികിത്സലഭ്യമാക്കുമെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. വിട്ടുമാറാത്ത കഫക്കെട്ട്, മൂക്കിൽ ദശ, ട്യൂമർ തുടങ്ങിയ രോഗങ്ങൾക്ക് എൻഡോസ്​കോപ്പിക് സൈനസ്​ സർജറി, ചെവി സംബന്ധമായ രോഗങ്ങൾക്ക്​ മൈേക്രാഇയർ സർജറി, സ്വനപേടക സംബന്ധമായ രോഗങ്ങൾക്ക്​ മൈേക്രാലാറിൻജ്യൽ സർജറി തുടങ്ങിയവ ഇവിടെയുണ്ട്​. രണ്ട്​ ദശകത്തോളമായി ചികിത്സരംഗത്തുള്ള ഡോ. സനിൽ ജോസഫ്, ഡോ. ഐശ്വര്യ ഉല്ലാൽ എന്നിവരാണ്​ ഈ വിഭാഗത്തിന് നേതൃത്വം നൽകുന്നത്​. അസ്​ഥിരോഗ ചികിത്സ വിദഗ്​ധൻ ഡോ. ഒ.ടി. ജോർജി​ൻെറ നേതൃത്വത്തിൽ ഓർത്തോവിഭാഗം 24 മണിക്കൂറും പ്രവർത്തിക്കുന്നു. സ്​േട്രാക്കിൻെറ ലക്ഷണം തുടങ്ങി നാല്​ മണിക്കൂറിനുള്ളിൽ എത്തുന്ന രോഗികൾക്ക് രക്​തക്കുഴലിലെ ബ്ലോക്ക് അലിയിച്ചു കളയാനുള്ള സംവിധാനവും ലഭ്യമാണ്. 30 സ്​പെഷാലിറ്റി, സൂപ്പർ സ്​പെഷാലിറ്റി വിഭാഗങ്ങളും ഒരേ കുടക്കീഴിൽ പ്രവർത്തിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ ആക്സിഡൻറ് എമർജൻസി വിഭാഗം, സുസജ്ജമായ ആറ്​ ഐ.സി.യു, ആറ്​ ഓപറേഷൻ തിയറ്ററുകൾ, അത്യാധുനിക സി.ടി സ്​കാൻ എന്നിവയുമുണ്ട്​. ......................... 140 പേര്‍ക്ക് കോവിഡ് തൊടുപുഴ: ജില്ലയില്‍ 140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7.81 ശതമാനം ആണ് രോഗ സ്​ഥിരീകരണ നിരക്ക്​ . പോസിറ്റിവിറ്റി നിരക്ക്. 126പേർ രോഗമുക്തി നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.