രോഗികളെ വലച്ച് എക്‌സ് റേ യൂനിറ്റ്

അടിമാലി: അടിമാലി താലൂക്കാശുപത്രിയിലെ എക്‌സ്റേ യൂനിറ്റ് പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകാത്തത് രോഗികളെ വലക്കുന്നു. യൂനിറ്റിലെ പ്രിൻറി‍ൻെറ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതായതോടെ രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. യൂനിറ്റി‍ൻെറ പ്രവര്‍ത്തനം താളം തെറ്റി ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രവർത്തന സജ്ജമാക്കാൻ നടപടിയെടുത്തിട്ടില്ല. കാലതാമസം രോഗികളിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എക്‌സറേ യൂനിറ്റിനോട് ചേര്‍ന്ന ഇ.സി.ജി യൂനിറ്റി‍ൻെറയും പ്രവര്‍ത്തനവും പൂര്‍ണമല്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധി ഉയര്‍ത്തുന്നതായാണ് വിവരം. ഇരുയൂനിറ്റുകളുടെയും പ്രവര്‍ത്തനം പൂര്‍ണതോതിലാക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇടപെടല്‍ വേണമെന്നാണ് ആവശ്യം. idl adi 1 exrey ചിത്രം: എക്‌സറേ യൂനിറ്റ്​ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.