ജല ഗുണനിലവാര പരിശോധന ലാബ് ഉദ്ഘാടനം

അടിമാലി: ഹരിത കേരളം മിഷ​ൻെറ ഭാഗമായി ഏർപ്പെടുത്തിയ പ്രാഥമിക ജല ഗുണനിലവാര പരിശോധന ലാബി​ൻെറ പഞ്ചായത്ത് തല ഉദ്ഘാടനം രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം കിങ്ങിണി രാജേന്ദ്രൻ നിർവഹിച്ചു. വെള്ളിയാഴ്​ച മുതൽ ഇവിടെ എത്തിക്കുന്ന വെള്ളത്തിൻെറ സാമ്പിൾ പരിശോധിച്ച് റിപ്പോർട്ട് നൽകും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വീണ അനൂപ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എൻ.പി. ഹനീഫ, വൈസ് പ്രിൻസിപ്പൽ പി.സി. പത്മനാഭൻ, സിന്ധു ഗോപാലൻ, അനിമോൾ എം. ജോൺ എന്നിവർ സംസാരിച്ചു. idl adi 4 hs ചിത്രം: രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ജലഗുണനിലവാര പരിശോധന ലാബ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.