മൂന്നാർ: പാർട്ടി മാറിയതിൻെറ പേരിൽ വട്ടവടയിലുണ്ടായ ആക്രമണക്കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചിലന്തിയാർ സ്വദേശികളായ കരുണാകര മൂർത്തി (40), സഹോദരൻ കുട്ടിപ്പാണ്ടി (38) എന്നിവരെയാണ് ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്. ചിലന്തിയാർ മേഖലയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഘട്ടനം നടന്നത്. ചിലന്തിയാർ സ്വദേശിയും സി.പി.ഐ പ്രവർത്തകനുമായ ഗണേശൻ നേരത്തേ സി.പി.എമ്മിൽ ചേർന്നിരുന്നു. ഇതേതുടർന്ന് ഉണ്ടായ വാഗ്വാദങ്ങളാണ് അടിപിടിയിൽ എത്തിയത്. തിങ്കളാഴ്ച വൈകീട്ട് സി.പി.ഐ നേതാവായ കരുണാകര മൂർത്തിയും സഹോദരൻ കുട്ടിപ്പാണ്ടിയും ചിലരും ചേർന്ന് ഗണേശൻെറ വീട് ആക്രമിച്ചു. സ്ത്രീകൾക്കടക്കം പരിക്കേറ്റതോടെ രാത്രി നാട്ടുകാരും സി.പി.എം പ്രവർത്തകരും ചേർന്ന് ആക്രമികളെത്തിയ ജീപ്പ് കത്തിക്കുകയും പിന്നീട് ഇവരെ മർദിക്കുകയുമായിരുന്നു. സംഭവത്തിൽ 11 പേർക്ക് പരിക്കുണ്ട്. ദേവികുളം പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതി ശാന്തമാക്കിയത്. മൂന്ന് സംഭവങ്ങളിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ആദ്യ സംഭവത്തിലെ രണ്ട് പ്രതികളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. മറ്റ് കേസുകളിലെ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് എസ്.ഐ ജോയ് ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.