നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ നടക്കുന്ന സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പിൽ മിന്നും പ്രകടനം കാഴ്ചെവച്ച് ഇടുക്കിയുടെ താരങ്ങള്‍. ജൂനിയര്‍ ആണ്‍കുട്ടികളുടെ 55 കിലോഗ്രാമിൽ താഴെയുള്ളവരുടെ വിഭാഗത്തിലെ സ്വര്‍ണമെഡല്‍ നേട്ടത്തോടെ മികച്ച കളിക്കാരനായി സന്ദീപ് ഷാജി മാറി. ഇടുക്കിയുടെ ആര്‍. പ്രവീണിനാണ് ഇതേ വിഭാഗത്തില്‍ വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 44 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഇടുക്കിയുടെ അനിത ഹരിദാസ് സ്വര്‍ണം നേടി. ഇടുക്കിയുടെ മേഘ സോമനാണ് വെള്ളി. കൂടാതെ സന്ദീപ് ലാലു മൈനസ് 66 കിലോഗ്രാം, അര്‍ജുന്‍ അജികുമാര്‍ മൈനസ് 81 കിലോഗ്രാം, അരുണിമ ബിജു മൈനസ് 48 കിലോഗ്രാം, വൈശാഖി അജികുമാര്‍ മൈനസ് 63 കിലോഗ്രാം വിഭാഗത്തിലും വെള്ളി മെഡലുകള്‍ കരസ്ഥമാക്കി. അഭിമന്യൂ എന്‍.രാജീവ്, സോഫിയ കുഞ്ഞുമോന്‍, അനശ്വരഷാജി, മരിയ വിൻസൻറ് എന്നിവര്‍ വെങ്കല മെഡലുകളും നേടി. ജൂഡോ ചാമ്പ്യന്‍ഷിപ്പിനെ ആവേശത്തോടെയാണ് നാട്ടുകാര്‍ എതിരേറ്റത്. മികച്ച ഭക്ഷണവും മറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ ലഭിക്കാത്ത താമസ സൗകര്യവും ഒരുക്കിയാണ് സംഘാടക സമിതി താരങ്ങളെ വരവേറ്റത്. മലയോര മണ്ണിലേക്ക് ആദ്യമായി എത്തിയ സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ് രണ്ടാംദിനം പിന്നിടുമ്പോള്‍ രാമക്കല്‍മേട് കായിക താരങ്ങളുടെ മനസ്സില്‍ ഇടംനേടി. മുന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍നിന്ന് വ്യത്യസ്തമായി രാമക്കല്‍മേട്ടിലെ റിസോര്‍ട്ട്, ഹോംസ്്റ്റേ അസോസിയേഷനുകളുടെ സഹകരണത്തോടെ മികച്ച താമസസൗകര്യമാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.