സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം

നെടുങ്കണ്ടം: രണ്ടുദിവസമായി രാമക്കല്‍മേട്ടില്‍ നടന്നുവരുന്ന സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ് വ്യാഴാഴ്ച സമാപിക്കും. രണ്ടാംദിവസമായ ബുധനാഴ്ച ജൂനിയര്‍ വിഭാഗം മത്സരങ്ങള്‍ സമാപിക്കുമ്പോള്‍ ഏഴ് സ്വര്‍ണവും ഒരു വെള്ളിയും ആറ്​ വെങ്കലവുമായി തൃശൂര്‍ ഒന്നാം സ്ഥാനത്താണ്. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമായി ഇടുക്കി രണ്ടാംസ്ഥാനവും രണ്ട് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി പാലക്കാട് മൂന്നാം സ്ഥാനത്തും തുടരുകയാണ്. ജൂനിയര്‍ വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച താരമായി ഇടുക്കിയുടെ സന്ദീപ് ഷാജി തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയര്‍ ആണ്‍കുട്ടികളുടെ മൈനസ് 55 കിലോഗ്രാം വിഭാഗത്തിലെ സ്വര്‍ണ മെഡല്‍ നേട്ടത്തോടെയാണ് സന്ദീപ് മികച്ച കളിക്കാരനായി മാറിയത്. രാമക്കല്‍മേട് എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന 40ാം സംസ്ഥാന ജൂനിയര്‍, സീനിയര്‍, മിക്സഡ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ആയിരത്തോളം കായികതാരങ്ങള്‍ മാറ്റുരക്കുന്നു. വ്യാഴാഴ്ച വൈകീട്ട്്് നാലിന്​ ചേരുന്ന സമാപന സമ്മേളനം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.