സ്​കൂൾ ബാസ്കറ്റ് ബാൾ കോർട്ട് തകർന്നതിൽ പ്രതിഷേധം

മൂന്നാർ: മൂന്നാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്​കൂളിലെ ബാസ്​കറ്റ്​ ബാൾ കോർട്ട് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തകർന്നു. പ്രതിഷേധവുമായി നാട്ടുകാർ. നിർമാണത്തിലെ അപാകം മൂലം തകർന്നതെന്ന് നാട്ടുകാർ ആരോപിച്ചു. തോട്ടം മേഖലയിലെ കുട്ടികൾ പഠിക്കുന്ന സ്​കൂളിൽ കായികരംഗത്ത് ഉയർച്ച ഉണ്ടാകുവാൻ നടപ്പാക്കിയ പദ്ധതിയാണ് പരാജയപ്പെട്ടത്. ജില്ല പഞ്ചായത്തി​ൻെറ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കോർട്ടായിരുന്നു ഇത്. സ്​കൂൾ മുറ്റത്തുതന്നെ ബാസ്കറ്റ്ബാൾ കോർട്ടും അസംബ്ലി ഗ്രൗണ്ടും നിർമിക്കുന്നതിന് 25 ലക്ഷം രൂപ മുടക്കുകയും ചെയ്​തു. പണി പൂർത്തിയാക്കി പണവും വാങ്ങി കരാറുകാരൻ പോയതിനുപിന്നാലെ കോർട്ട് തകരാൻ തുടങ്ങിയതായി നാട്ടുകാരും രക്ഷകർത്താക്കളും പറയുന്നു. തറ ഇടിഞ്ഞതും കുഴികൾ രൂപപ്പെട്ടതും മൂലം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് നിർമാണം നടത്തിയ കരാറുകാരനെക്കൊണ്ടുതന്നെ തകരാർ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം 1 മൂന്നാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്​കൂളിലെ ബാസ്കറ്റ്ബാൾ കോർട്ട് തകർന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.