ഭവന പൂര്‍ത്തീകരണം: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

അടിമാലി: ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ് പരിധിയില്‍ വരുന്ന കൊന്നത്തടി, പള്ളിവാസല്‍ എന്നീ പഞ്ചായത്തുകളിലെ പട്ടികജാതി കുടുംബങ്ങളില്‍നിന്ന് 2021-22ലെ ഭവന പൂര്‍ത്തീകരണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പ് ഏജന്‍സികളില്‍നിന്ന് ഭവനനിർമാണ ധനസഹായ തുക പൂര്‍ണമായി കൈപ്പറ്റിയിട്ടും നിർമാണം പൂര്‍ത്തീകരിക്കാതെ അവശേഷിക്കുന്ന ഗുണഭോക്താക്കള്‍, സ്വന്തമായി നിര്‍മാണം ആരംഭിച്ചിട്ടും പണി പൂര്‍ത്തീകരിക്കാത്തവര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരും കുടുംബവാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയുള്ളവരും 10 വര്‍ഷത്തിനുള്ളില്‍ നിർമിച്ച വീടുകള്‍ക്കാണ് ഈ ധനസഹായത്തിന് അര്‍ഹത ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 8547630074 (എസ്.സി.ഡി.ഒ), 8113948483 (എസ്.സി പ്രമോട്ടര്‍ കൊന്നത്തടി), 9946317864 (എസ്.സി പ്രമോട്ടര്‍ പള്ളിവാസല്‍). ............................. തെളിവെടുപ്പ് യോഗം 10ന് തൊടുപുഴ: ടിംബര്‍ കട്ടിങ്​ ആൻഡ്​ ഫെല്ലിങ്, ഓയില്‍ പാം, ടി.എം.ടി സ്്റ്റീല്‍ ബാര്‍ നിര്‍മാണം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായുള്ള ഉപസമിതിയുടെ തെളിവെടുപ്പ് 10ന്​ നടക്കും. യഥാക്രമം രാവിലെ 10.30നും 11നും 11.30നും ആലുവ ഗവ. ​െഗസ്​റ്റ്​ ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ മേല്‍പ്പറഞ്ഞ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ അതത് യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ വി.കെ. നവാസ് അറിയിച്ചു. .......................... 142 പേര്‍ക്ക് കോവിഡ് തൊടുപുഴ: ജില്ലയില്‍ 142പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 11.60ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 146 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത നാല് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കട്ടപ്പന 23, തൊടുപുഴ 13 എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.