ബാല ക്ഷീരകർഷക​ന് എം.എൽ.എയുെട അനുമോദനം

​ വെള്ളിയാമറ്റം: ബാല ക്ഷീരകർഷകനായ മാത്യു ബെന്നി പുതുതലമുറക്ക് പ്രചോദനമാകുമെന്ന് ഗാന്ധിജി സ്​റ്റഡി സൻെറർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. 14 പശുക്കളുടെ പരിപാലനവും മറ്റ് കൃഷി കാര്യങ്ങളും അമ്മ ഷൈനിക്കും സഹോദരങ്ങളായ പ്ലസ് വൺ വിദ്യാർഥി ജോർജ്, ഏഴാംക്ലാസ് വിദ്യാർഥിനി റോസ് മേരിക്കുമൊപ്പം ഏറ്റെടുത്ത മാത്യുവിനെ വീട്ടിലെത്തി അനുമോദിക്കുകയായിരുന്നു അദ്ദേഹം. എട്ടാം ക്ലാസ് വിദ്യാർഥിയായ മാത്യുവി​ൻെറ ആത്മാർഥതയും ധീരതയും പ്രശംസനീയവും മാതൃകപരവുമാണെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേർത്തു. ഗാന്ധിജി സ്​റ്റഡി സൻെററി​ൻെറ എല്ലാ സഹായവും വാഗ്ദാനം നൽകിയ പി.ജെ. ജോസഫ് പശുക്കൾക്ക് കാലിത്തീറ്റയും സമ്മാനിച്ചാണ് മടങ്ങിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​​ ഇന്ദു ബിജു, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം. മോനിച്ചൻ, സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്​ ജോസ് മാത്യു, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ വി.കെ. കൃഷ്ണൻ, ഷേർളി സിറിയക്, രാജി ചന്ദ്രശേഖരൻ, രേഖ പുഷ്പരാജ്, ജോമോൻ കുളമാക്കൽ എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു. TDL KUTTIKARSHAKAN മാത്യു ബെന്നിയുടെ വീട്ടിൽ പി.ജെ. ജോസഫ്​ എത്തിയപ്പോൾ .................................. പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 5000 രൂപ പിഴ കാഞ്ചിയാര്‍: പൊതുസ്ഥലത്ത് മാലിന്യം തള്ളിയയാളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കട്ടപ്പന-കുട്ടിക്കാനം പാതയരികില്‍ മാലിന്യം തള്ളിയ നരിയംപാറ സ്വദേശി സിബിച്ചനില്‍നിന്നാണ് പിഴയീടാക്കിയത്. പൊതുസ്ഥലത്ത് മാലിന്യം തള്ളുകയോ കത്തിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി പറഞ്ഞു. ...................... വന്യമൃഗശല്യം തടയാന്‍ നടപടി സ്വീകരിക്കണം - പി.സി. തോമസ് ചെറുതോണി: വന്യമൃഗശല്യം തടയാന്‍ കര്‍ഷകര്‍, ജനപ്രതിനിധികള്‍, രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വനം, റവന്യൂ, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്തയോഗം കൂടി ഓരോ പ്രദേശത്തിനും യോജിച്ച പദ്ധതികള്‍ തയാറാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാർഥ്യമാക്കണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി. തോമസ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്​ ഇടുക്കി നിയോജകമണ്ഡലം നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡൻറ്​ ജോയി കൊച്ചുകരോട്ട് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ്, കര്‍ഷക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് വര്‍ഗീസ് വെട്ടിയാങ്കല്‍, വി.എ. ഉലഹന്നാന്‍, ബാബു നെടുംപുറത്ത്, സിനു വാലുമ്മേല്‍, ഷൈന്‍ വടക്കേക്കര, ജോസ് മാത്യു, ബാബു കീച്ചേരില്‍, അഡ്വ. എബി തോമസ്, ടോമി തൈലം മനാല്‍ ടോമി കൊച്ചുകുടി, ജോയി കുടുക്കച്ചിറ, എബിന്‍ വാട്ടപ്പള്ളി, തോമസ് പുളിമൂട്ടില്‍ ജോബി പേടിക്കാട്ടുകുന്നേല്‍ സണ്ണി പുല്‍ക്കുന്നേല്‍ ലാലു കുമ്മിണിയില്‍, സെലിന്‍ വിന്‍സൻറ്, പ്രിജിനി ടോമി തുടങ്ങിയവര്‍ സംസാരിച്ചു. ​TDL PC THOMAS കേരള കോണ്‍ഗ്രസ്​ ഇടുക്കി നിയോജകമണ്ഡലം നേതൃയോഗത്തില്‍ കേരള കോണ്‍ഗ്രസ്​ വര്‍ക്കിങ്​ ചെയര്‍മാന്‍ പി.സി. തോമസ് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.