മുട്ടം പൊലീസ് സ്​റ്റേഷന് ഐ.എസ്.ഒ: പൊതുജനക്കൂട്ടായ്മക്കുള്ള അംഗീകാരം

മുട്ടം: മുട്ടം പൊലീസ് സ്​റ്റേഷ​ൻെറ ഐ.എസ്.ഒ അംഗീകാരത്തിന്​ പിന്നിൽ പൊതുജന പങ്കാളിത്തവും. സ്്റ്റേഷനും പരിസരവും മനോഹരമാക്കാൻ ലക്ഷക്കണക്കിന് രൂപയാണ് പൊതുജനങ്ങൾ ചെലവഴിച്ചത്. സർക്കാറിൽനിന്ന്​ കെട്ടിടം നിർമിക്കാനാവശ്യമായ പണം മാത്രമാണ് ലഭിച്ചത്. സ്്റ്റേഷൻ കെട്ടിടത്തിന് അകത്തെ മുഴുവൻ ഫർണിച്ചറുകളും നൽകിയത് പ്രദേശത്തെ ഫർണിച്ചർ വ്യാപാരികളും വ്യവസായികളുമാണ്. സ്്റ്റേഷന് പുറത്ത് ടൈലുകൾ പാകിയതും കമാനവും വിശ്രമകേന്ദ്രവും കുട്ടികളുടെ പാർക്കും നിർമിച്ചത്​ ബാങ്കുകളുടെയും പൊതുജനത്തിൻെറയും സഹായത്താലാണ്. ആയുഷ്‌ഗ്രാം പദ്ധതി, ആയുർവേദ വകുപ്പ്,ഔഷധി എന്നിവയുടെ നേതൃത്വത്തിൽ ഔഷധ ഉദ്യാനം കൂടി ആയതോടെ മുട്ടത്തെ സ്്റ്റേഷൻ മനോഹരമായി. സ്്റ്റേഷൻ ഹൗസ് ഓഫിസർ വി. ശിവകുമാറിൻെറ അനുമതിയോടെ എസ്.ഐ പി.കെ. ഷാജഹാനാണ് സ്്റ്റേഷ​ൻെറ മുഖഛായ മാറ്റുന്നതിൽ മുഖ്യപങ്ക് വഹിച്ചത്. പൊലീസിൻെറ ഫലപ്രദമായ പ്രവർത്തനങ്ങൾ, കളർകോഡ് പ്രകാരം ക്രമീകരിച്ച ഫയൽ റൂം, തൊണ്ടി മുതലുകളിലും വാഹനങ്ങളിലുമുള്ള ക്യു.ആർ. കോഡ് പതിപ്പിച്ചുള്ള സംവിധാനം, അടിസ്ഥാന സൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം, ഹരിതചട്ടപാലനം, ആകർഷകവും സൗഹൃദപരവുമായ സ്​റ്റേഷൻ പരിസരം എന്നിവയെല്ലാം സംയോജിച്ചതോടെയാണ് മുട്ടം സ്്റ്റേഷനെ തേടി ഐ.എസ്.ഒ അംഗീകാരം എത്തിയത്. കൊച്ചി റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത ചൊവ്വാഴ്ച രാവിലെ 11ന്​ നടക്കുന്ന ചടങ്ങിൽ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് സമ്മാനിക്കും. ജില്ല പൊലീസ് മേധാവി ആർ. കറുപ്പ സാമി, പഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോൻ എന്നിവർ പങ്കെടുക്കും. tdl mltm 1 മുട്ടം പൊലീസ് സ്്റ്റേഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.