തൊടുപുഴ: മൂലമറ്റം പവർഹൗസിലെ ആറാം നമ്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിക്കായി മാറ്റി. ഒരു മാസത്തോളം നീളുന്ന അറ്റകുറ്റപ്പണി പ്രത്യേക സാഹചര്യത്തിൽ 22 ദിവസത്തിനകം തീർക്കാനാണ് പദ്ധതി. 1, 3 നമ്പർ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി നേരത്തേ തന്നെ തീർന്നിരുന്നു. ഇനി 2, 4, 5 ജനറേറ്ററുകൾ കൂടി അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. വേനൽ എത്തുന്നതിന് മുമ്പ് എല്ലാ ജനറേറ്ററിൻെറയും പണികൾ തീർത്ത് പൂർണതോതിൽ ഉൽപാദനം നടത്താനാണ് ലക്ഷ്യമിടുന്നത്. കനത്തമഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ നവംബറിൽ എല്ലാ ജനറേറ്ററുകളും പൂർണതോതിൽ പ്രവർത്തിപ്പിക്കേണ്ടി വന്നിരുന്നു. തുടർച്ചയായി ആയിരം മണിക്കൂർ പ്രവർത്തിപ്പിക്കാൻ ശേഷിയുണ്ടെങ്കിലും പലതരം തകരാറുകൾ വർഷങ്ങളായി ജനറേറ്ററുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസിൽ ഈ വർഷം ഉൽപാദിപ്പിച്ചത് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ വൈദ്യുതിയാണ്. മഴ മാറി നിൽക്കാത്ത ഈ വർഷം ഇതുവരെ 3,376.402 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. നവംബറിലെ വൈദ്യുതി ഉൽപാദനവും റെേക്കാഡാണ്. 501.8 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. തുടർച്ചയായ മഴ മൂലം അണക്കെട്ടിൽ ജലനിരപ്പ് സ്ഥായിയായി നിന്നതും വൈദ്യുതി ക്ഷാമവും ഉൽപാദനം കൂട്ടാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.