മുല്ലപ്പെരിയാർ: ദുരിതം സുപ്രീംകോടതിയെ അറിയിക്കുമെന്ന്​

കട്ടപ്പന: മുല്ലപ്പെരിയാർ സ്​പിൽവേ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതിനെ തുടർന്നുണ്ടായ ദുരിതങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന്​ പെരിയാർ വാലി പ്രൊട്ടക്​ഷൻ മൂവ്മൻെറ്​ ഭാരവാഹികൾ പറഞ്ഞു. തമിഴ്​നാടി​ൻെറ മനുഷ്യത്വരഹിതമായ നടപടിയും തീരങ്ങളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാത്ത സംസ്ഥാന സർക്കാറി​ൻെറ നടപടികളും പരമോന്നത കോടതിയെ അറിയിക്കുമെന്നും സംഘടന ചെയർമാൻ അഡ്വ. സ്​റ്റീഫൻ ഐസക് , ജന. സെക്രട്ടറി കുര്യൻ തോമസ്, എ.എം. റീബായ്, ഷിബു കെ.തമ്പി, ജേക്കബ് പനന്താനം, ഷിനോജ് ജോസഫ് എന്നിവർ പറഞ്ഞു. വള്ളക്കടവ്, വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളം കയറിയ വീടുകൾ സംഘടന നേതാക്കൾ സന്ദർശിച്ചു. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് അർധരാത്രിക്കുശേഷം മുന്നറിയിപ്പില്ലാതെ സ്​പിൽവേ ഷട്ടറുകൾ തുറന്നുവിട്ടത്​ മൂലം വള്ളക്കടവ് മുതൽ പെരിയാർ തീരങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിൽ വെള്ളംകയറി. വീട്ടുപകരണങ്ങളും വളർത്തു മൃഗങ്ങളും ഒഴുകിപ്പോയി. കുട്ടികളേയും, പ്രായമായവരെയും തേയില കാട്ടിലും മറ്റും എത്തിച്ചാണ്​ നേരം വെളുപ്പിച്ചത്. ------ ഫോട്ടോ. മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ടതിനെ തുടർന്ന് വെള്ളം കയറിയ വീടുകളിൽ പെരിയാർ വാലി പ്രൊട്ടക്​ഷൻ മൂവ്മൻെറ്​ ഭാരവാഹികൾ എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.