നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്​റ്റിൽ

attn tvm കട്ടപ്പന: ഇരുപതോളം ഭവനഭേദനവും മോഷണക്കേസുകളിൽ പ്രതിയായ തിരുവനന്തപുരം, നെയ്യാറ്റിൻകര പൂവരകുവിള വീട്ടിൽ സജു (36) അറസ്​റ്റിൽ​. മാലപൊട്ടിക്കൽ കേസിൽ പൊൻകുന്നം പൊലീസ്​ അറസ്​റ്റ് ചെയ്​ത ഇയാ​​ൾ 2021 ജനുവരിയിൽ പുറത്തിറങ്ങിയിരുന്നു. ഇതിനിടെ ജില്ലയിലെ വെള്ളിലാംകണ്ടം ഭാഗത്ത് വാടകക്ക്​ താമസിച്ച് മോഷണം നടത്തിവരവെയാണ് പിടിയിലായത്. കട്ടപ്പന സ്​റ്റേഷൻ പരിധിയിൽ 13 കേസുകളും പെരുവന്താനം സ്​റ്റേഷൻ പരിധിയിൽ രണ്ട്​ കേസുകളും മുരിക്കാശ്ശേരി സ്​റ്റേഷൻ പരിധിയിൽ മൂന്ന്​ കേസുകളും കോട്ടയം ജില്ലയിലെ പൊൻകുന്നം പൊലീസ്​ സ്​റ്റേഷനിൽ പരിധിയിൽ ഒരു കേസും ഇയാൾക്കെതിരെ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ഭവനഭേദനത്തിനായി പ്രത്യേകം ആയുധങ്ങൾ നിർമിച്ചിരുന്നു. തിരിച്ചറിയാത്ത വിധം മുഖംമൂടിയും കൈയുറകളും തിരിച്ച് രാത്രിയിൽ ബൈക്കിലെത്തിയാണ് കവർച്ച നടത്തിയിരുന്നത്​. പ്രധാന റോഡുകളോടുചേർന്ന ഒറ്റപ്പെട്ട വീടുകളാണ് തെരഞ്ഞെടുത്തിരുന്നത്. 2013ൽ തിരുവനന്തപുരം പൂവാറിൽനിന്ന് വിഗ്രഹം മോഷ്​ടിച്ച കേസിലും ടെക്നോപാർക്കിൽനിന്ന് ബൈക്ക് മോഷ്​ടിച്ച കേസിലും പന്തളത്തുനിന്ന് കാർ മോഷ്​ടിച്ച കേസിലും നേരത്തേ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കട്ടപ്പന കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്​ പറഞ്ഞു. എസ്.ഐമാരായ ദിലീപ് കുമാർ, സജിമോൻ ജോസഫ്, എ.എസ്.ഐമാരായ ബേസിൽ പി.ഐസക്, സുബൈർ എസ്​, സിവിൽ ഓഫിസർമാരായ ടോണി ജോൺ, വി.കെ. അനീഷ് എന്നിവരടങ്ങിയ സംഘമാണ്​ ഇയാളെ പിടികൂടിയത്​. ----- ചിത്രം: അറസ്​റ്റിലായ സജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.