പഴയ കെട്ടിടം പൊളിച്ചുനീക്കി; പുതിയത് വന്നതുമില്ല മാര്‍ക്കറ്റ്​ സമുച്ചയമില്ലാതെ തൂക്കുപാലം

എട്ടുകോടി മുതല്‍മുടക്കി നാല് നിലകളില്‍ സമുച്ചയ നിർമാണം നിലച്ചു നെടുങ്കണ്ടം: തൂക്കുപാലത്ത് ഹൈടെക് മാര്‍ക്കറ്റ്് നിര്‍മാണം പാതി വഴിയില്‍. മധ്യകേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മാര്‍ക്കറ്റുകളിലൊന്നാണ് തൂക്കുപാലം. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിട സമുച്ചയം പൊളിച്ചുനീക്കി ആധുനിക മാര്‍ക്കറ്റ് സമുച്ചയം ഒരുവര്‍ഷം മുമ്പ്്് നിര്‍മാണം ആരംഭിച്ചെങ്കിലും ഇപ്പോള്‍ നിലച്ച മട്ടിലാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ നിര്‍മാണം തകൃതിയായി നടന്നെങ്കിലും പിന്നീട്​ നിലച്ചു. എട്ടുകോടി മുതല്‍മുടക്കി നാല് നിലകളില്‍ മാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കാനായിരുന്നു പദ്ധതി. ആദ്യ രണ്ട് നിലകളിലായി മത്സ്യ, മാംസ സ്​റ്റാളുകളും പച്ചക്കറി വില്‍പന ശാലകളും വാണിജ്യ സമുച്ചയം, 750 സീറ്റുകളോടെ ഓഡിറ്റോറിയം ഡൈ​നിങ്​ ഹാള്‍, കിച്ചണ്‍ തുടങ്ങിയ സൗകര്യം മറ്റ് രണ്ട്്് നിലകളിലായി ഒരുക്കാനായിരുന്നു പദ്ധതി. കൂടാതെ മാര്‍ക്കറ്റിനോട്​ അനുബന്ധിച്ച് മാലിന്യ സംസ്‌കരണ പ്ലാൻറും വിശാലമായ പാര്‍ക്കിങ്​ സംവിധാനവും. 36,000 ചതുരശ്ര അടി വിസ്തൃതിയിലാണ് സമുച്ചയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമീണ മാര്‍ക്കറ്റായി മാറുമെന്നായിരുന്നു പ്രതീക്ഷ. കരുണാപുരം ഗ്രാമപഞ്ചായത്തി​ൻെറയും ജില്ല പഞ്ചായത്തി​ൻെറയും സംയുക്ത സംരംഭമായിരുന്നു. മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനായിരുന്നു നീക്കം. ആദ്യഘട്ടത്തില്‍ രണ്ടുകോടിയുടെ നിര്‍മാണം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ----- ആയിരങ്ങളുടെ ആശ്രയം കുടിയേറ്റ കാലം മുതല്‍ ഹൈറേഞ്ചിലെ പ്രധാന മാര്‍ക്കറ്റാണ് തൂക്കുപാലം. ചന്ത ദിവസം ഹൈറേഞ്ചി​ൻെറ വിവിധ ഭാഗങ്ങളില്‍നിന്ന്​​ ആയിരക്കണക്കിന് ആളുകളും വിവിധ ഉല്‍പന്നങ്ങളുമായി വ്യാപാരികളും ഇവിടെ എത്താറുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടസമുച്ചയത്തിലായിരുന്നു മുമ്പ്് മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. കുടിയേറ്റ കാലത്ത് തമിഴ്‌നാട്ടില്‍നിന്ന്​ എത്തിക്കുന്ന വാണിജ്യ വസ്തുക്കള്‍ കൊച്ചി, കോട്ടയം ആലപ്പുഴ തുടങ്ങിയ ജില്ലകളിലേക്ക്​ ഇവിടെനിന്നാണ്​ അയച്ചിരുന്നത്​. തമിഴ്‌നാട്ടില്‍നിന്ന്്് എത്തിക്കുന്ന അരി തൂക്കുപാലം മാര്‍ക്കറ്റില്‍ സംഭരിച്ചായിരുന്നു സംസ്ഥാനത്തി​ൻെറ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചിരുന്നത്. കുടിയേറ്റ കാലഘട്ടത്തിനുശേഷവും ഹൈറേഞ്ചുകാരുടെ പ്രധാന മാര്‍ക്കറ്റുകളിലൊന്നായിരുന്നു സുഗന്ധവ്യഞ്ജനങ്ങളുടെ നാട്ടിലെ ഈ നാട്ടുചന്ത. ഞായറാഴ്ചകളിലാണ് ഇവിടെ ചന്ത. ഗതാഗതക്കുരുക്ക് രൂക്ഷമായ ടൗണിലെ പാതയോരത്താണ് വ്യാപാരികള്‍ ഇപ്പോള്‍ കച്ചവടം നടത്തുന്നത്. മഴയും വെയിലുമേറ്റാണ്​ ജനം ഇവിടെ തടിച്ചുകൂടുന്നത്​. സാധനങ്ങള്‍ വാങ്ങുന്നതിനോ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിനോ ശുചിമുറികളോ നടപ്പാതയോ പോലുമില്ലാത്ത അവസ്ഥയാണ്​. ------ idl ndk നിര്‍മാണം പാതി വഴിയില്‍ നിലച്ച തൂക്കുപാലം മാര്‍ക്കറ്റ് സമുച്ചയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.