കടലാസ്​ പേന​യിൽ ജീവിതസ്വപ്‌നങ്ങൾ നെയ്​ത്​ ജലീൽ

ഹാപ്പി മൺഡേ ഉടുമ്പന്നൂർ: കടലാസ്​ പേനകൊണ്ട്​ ജലീൽ ത​ൻെറ ജീവിത സ്വപ്​നങ്ങൾ തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ്​. 26 വയസ്സുവരെ ചുറു ചുറുക്കോടെ ജീവിതത്തിൽ ഒത്തിരി സ്വപ്‌നങ്ങൾ കണ്ട ചെറുപ്പക്കാരനായിരുന്നു ഉടുമ്പന്നൂർ സ്രാമ്പിക്കൽ ജലീൽ. വൈദ്യുതി ബോർഡി‍ൻെറ കരാറുകാരനോടൊപ്പം ജോലി നോക്കിവരവെ ആകസ്​മികമായുണ്ടായ ഒരു അപകടമാണ്​ ജലീലി‍ൻെറ സ്വപ്‌നങ്ങളെ തകർത്തത്​. വൈദ്യുതി തൂണിൽനിന്ന് വീണ് തളർന്നു. പിന്നീട് ചികിത്സകൾ ഏറെ ചെയ്‌തെങ്കിലും പരസഹായംകൂടാതെ ചലിക്കാൻ കഴിയാതായി​. 21 വർഷമായി അരക്ക് കിഴ്‌പ്പോട്ട് ചലനശേഷി നഷ്​ടപ്പെട്ടിട്ട്​. ഇതിനിടയിൽ തന്നെപ്പോലെയുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ജോലി ജലീൽ അന്വേഷിച്ചു തുടങ്ങി. ഇതിനായി യുട്യൂബിൽ പരതി വിഡിയോകൾ പലതുകണ്ടു. അതിൽനിന്നാണ് പേപ്പർ പേന നിർമാണം പഠിച്ചത്​. ഇപ്പോൾ ദിവസവും മുപ്പതുമുതൽ 50 പേന വരെ ഉണ്ടാക്കും. ഒരെണ്ണത്തി​ൻെറ വില മാർക്കറ്റിൽ ഏഴുരൂപയാണ്​. ജലീലിന് കിട്ടുക അഞ്ചുരൂപ. ത​ൻെറ പക്കൽനിന്ന്​ പേന വാങ്ങുന്നവക്ക് പേനയിൽതന്നെ ഒളിപ്പിച്ചു​െവച്ചിരിക്കുന്ന പച്ചക്കറിവിത്തും സമ്മാനമായി നൽകും. ചീര, വഴുതന, തക്കാളി, പേര തുടങ്ങിയ പച്ചക്കറി വിത്തുകളാണ്‌ കൂടുതലായും പേനയിൽ ഉണ്ടായിരിക്കുക. സ്​കൂളുകളിൽനിന്നും മറ്റും ആവശ്യക്കാർ എത്തിയാൽ പേന നിർമാണം വിപുലീകരിച്ച്​ അൽപം മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാമെന്നും ജലീൽ പറയുന്നു. ശുശ്രൂഷയും സഹായവുമായി ഭാര്യ സജിനയും മകൻ അബിലും ഒപ്പമുണ്ട്. ചിത്രം: നിർമിച്ച പേനകൾക്ക്​ മുന്നിൽ ജലീൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.