ദുരന്ത നിവാരണ പരിശീലന പരിപാടി

ഇടുക്കി: ജില്ല ദുരന്ത നിവാരണ അതോറിറ്റിയും പള്‍സ് എമര്‍ജന്‍സി ടീം കേരളയും അലസ്‌ക ടൂറിസം സൊസൈറ്റിയും ചേര്‍ന്ന് ആനച്ചാലില്‍ പൊതുജനങ്ങള്‍ക്കായി ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ദേവികുളം തഹസില്‍ദാര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാര്‍ഡ് അനലിസ്​റ്റ്​ ടി.ആർ. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്​ജു ബിജു മുഖ്യപ്രഭാഷണം നടത്തി. പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ പരിശീലന വിദഗ്ധര്‍ മുബീര്‍ഷാ, അഹമ്മദ് ബഷീര്‍, അടിമാലി അഗ്​നിരക്ഷാസേനയിലെ അസി. സ്​റ്റേഷന്‍ ഓഫിസര്‍ ടി.ആർ. പ്രദീപ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ​TDL DISASTER ദുരന്തനിവാരണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ദേവികുളം തഹസില്‍ദാര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു ..................... യാത്രയയപ്പ് തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽനിന്ന്​ 30 വർഷത്തെ സേവനത്തിനുശേഷം പ്രോജക്ട് ഓഫിസറായി വിരമിച്ച പി.കെ. രാഘവന് ഖാദി ബോർഡ് ഓഫിസ് ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. ഖാദി ബോർഡി​ൻെറ ഉപഹാരം പ്രോജക്ട് ഓഫിസർ നാസർ കൈമാറി. ജീവനക്കാരുടെ ഉപഹാരം എ.ജി. വിജയനും കൈമാറി. എ.വി. ജിഷ, റോജൻ സാം എന്നിവർ സംസാരിച്ചു. ....................... ഭിന്നശേഷി ദിനാഘോഷം ​െതാടുപുഴ: സമഗ്രശിക്ഷ കേരളം ബി.ആർ.സി കരിമണ്ണൂരി​ൻെറ നേതൃത്വത്തിൽ ഭിന്നശേഷി വാരാഘോഷവും ഭിന്നശേഷി ദിനാഘോഷവും സംഘടിപ്പിച്ചു. ഓൺലൈനിലും ഓഫ്​ ലൈനിലുമായി സംഘടിപ്പിച്ച പരിപാടിയിൽ ബി.ആർ.സിയുടെ കീഴിലുള്ള വിവിധ സ്​കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ രചന മത്സരങ്ങൾ, കലാമത്സരങ്ങൾ, കലാപരിപാടികൾ എന്നിവ നടത്തി. ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സിബി ദാമോദരൻ ഉദ്ഘാടനം ചെയ്തു. കരിമണ്ണൂർ ബ്ലോക്ക് ഡിവിഷൻ അംഗം ആൻസി സോജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങളായ കെ.എസ്​. ജോൺ, ജി.ജി. സുരേന്ദ്രൻ, ഡയറ്റ് ഫാക്കൽറ്റി ഷാമോൻ ലൂക്ക്, കരിമണ്ണൂർ ബി.ആർ.സി ബ്ലോക്ക് േപ്രാജക്ട് കോഓഡിനേറ്റർ ടി.പി. മനോജ് എന്നിവർ സംസാരിച്ചു. TDL BRC ഭിന്നശേഷി ദിനാഘോഷം ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ബി. ദാമോദരൻ ഉദ്ഘാടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.