മുതിരപ്പുഴയാറിൻെറ നിറം മാറ്റം: പഠനം തുടങ്ങി മൂന്നാർ: മൂന്നാർ ടൗണിൻെറ മുഖ്യആകർഷണവും നിരവധി പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസ്സുമായ മുതിരപ്പുഴയാറ്റിൽ പ്രത്യേക പഠനം തുടങ്ങി. പതിവായി പുഴ മലിനമാകാനുള്ള കാരണം കണ്ടെത്താനാണ് ജില്ല ഭരണകൂടത്തിൻെറ നിർദേശപ്രകാരം പഠനം ആരംഭിച്ചത്. മൂന്ന് പുഴകളുടെ സംഗമസ്ഥാനമായ മൂന്നാറിലെ പ്രധാന പുഴയാണ് മുതിരപ്പുഴയാർ. കന്നിമലയാറും നല്ലതണ്ണിയാറും മുതിരപ്പുഴയാറും മൂന്നാർ ടൗണിൽെവച്ചാണ് ഒരുമിക്കുന്നത്. ഈ വെള്ളമാണ് നിരവധി പ്രദേശങ്ങളിലേക്ക് കുടിക്കാൻ എത്തിക്കുന്നത്. എന്നാൽ, പുഴയിലെ വെള്ളം നിറം മാറുന്നത് പതിവായി. നല്ലതണ്ണിയാറിലെ വെള്ളം കലങ്ങി കറുപ്പ് നിറത്തിൽ വരുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. നിറവ്യത്യാസത്തിനു കാരണം ഏതെങ്കിലും രാസപദാർഥങ്ങളുടെ സാന്നിധ്യമാണോ എന്നാണ് നാട്ടുകാരുടെ സംശയം. പുഴയിലെ ജീവികൾക്കും കുടിവെള്ളം ഉപയോഗിക്കുന്നവർക്കും ഇത് ഭീഷണിയാകുമെന്ന് ആശങ്ക ഉയർന്നതോടെയാണ് ജില്ല ഭരണകൂടം വിഷയത്തിൽ ഇടപെട്ടത്. മൂന്നാറിലെ പരിസ്ഥിതി, മാലിന്യവിഷയങ്ങളിൽ ഇടപെട്ട് യു.എൻ.ഡി.പി നടത്തുന്ന പഠനങ്ങളിൽ ഇതും ഉൾപ്പെടുത്തുകയായിരുന്നു. ബംഗളൂരുവിലെ ഏജൻസിയെയാണ് പഠനം നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ടൗൺ മുതൽ രണ്ടു കിലോമീറ്റർ ദൂരത്തിലാണ് പഠനം നടത്തുന്നത്. ചിത്രം 1 മുതിരപ്പുഴയാറ്റിൽ നടത്തുന്ന പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.