മൂന്നാർ: ടൗണിലും പരിസരത്തുമായി നിർത്തിയിടുന്ന ലോറികളിലെ ബാറ്ററികൾ മോഷ്്ടിക്കുന്ന സംഘം മൂന്നാറിൽ വിലസുന്നു. ഇരുപതോളം ലോറികളിലെ ബാറ്ററികൾ ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ നഷ്്ടമായി. സാധനങ്ങളുമായി എത്തുന്ന ലോറികൾ രാത്രി നിർത്തിയിടുന്നത് പഴയമൂന്നാറിലാണ്. ചിലത് മൂന്നാർ ടൗണിൻെറ വിവിധ ഭാഗങ്ങളിലും കിടക്കും. ഡ്രൈവർമാരില്ലാത്ത വാഹനങ്ങളിലെ ബാറ്ററിയാണ് കടത്തുന്നത്. പുലർച്ചയോടെ എത്തുമ്പോഴാണ് ലോറിത്തൊഴിലാളികൾ ബാറ്ററികൾ നഷ്്ടമായ വിവരം അറിയുന്നത്. ദീർഘദൂരയാത്രകൾ കഴിഞ്ഞ് വിശ്രമിക്കുന്നതും മൂന്നാറിൽ ഉള്ളതുമായ ലോറികളെയാണ് മോഷ്്ടാക്കൾ ലക്ഷ്യം വെക്കുന്നത്. പതിനായിരത്തിലേറെ രൂപയുടെ നഷ്്ടമാണ് ഉടമകൾക്കുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.