പത്തനംതിട്ട: അടൂര്‍, പന്തളം വലിയ തോടുകളിലെ കൈയേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ജില്ല വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക സര്‍വേ ടീമിനെ കലക്ടര്‍ നിയോഗിക്കണം. നേരേത്ത സ്ഥാപിച്ച കല്ലുകള്‍ ഇളകിപ്പോയ സാഹചര്യത്തില്‍ പന്തളം ബൈപാസിൻെറ സ്ഥലം സര്‍വേ നടത്തി കല്ലിടണം. അടൂര്‍ റിങ് റോഡിനുള്ള സര്‍വേ തുടങ്ങണം. പന്തളം കെ.എസ്.ആര്‍ടി.സിയില്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപ അനുവദിച്ചിട്ടുള്ള വികസന പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു. കറ്റോട്-തിരുമൂലപുരം, മനയ്ക്കച്ചിറ-കുറ്റൂര്‍ റോഡുകളിലെ റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് റെയില്‍വേ പ്രതിനിധികളുടെ യോഗം കലക്ടര്‍ വിളിക്കുകയും സ്ഥലപരിശോധന നടത്തുകയും ചെയ്യണമെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. ഞാലിക്കണ്ടം-മടുക്കോലി റോഡിലെ പുതുശ്ശേരി-കടമാന്‍കുളം ഭാഗത്ത് പൈപ്പ് പൊട്ടിയത് അറ്റകുറ്റപ്പണി നടത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കോന്നി, അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന കൊട്ടാരത്തിക്കടവ് പമ്പ് ഹൗസിലെ ചളി നീക്കം ചെയ്ത് പമ്പിങ് പുനരാരംഭിക്കുന്നതിന് അടിയന്തര നടപടിയെടുക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചു. റോഡ് വികസനത്തിനിടെ മൈലപ്രയില്‍ കുടിവെള്ളപൈപ്പ് പൊട്ടിയത് മാറ്റണം. കെ.എസ്.ആര്‍.ടി.സി നിര്ത്തിെവച്ചതും റദ്ദാക്കിയതുമായ ഷെഡ്യൂളുകള്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആേൻറാ ആൻറണി എം.പിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ പറഞ്ഞു. അടൂര്‍ കോടതി സമുച്ചയത്തിൻെറ നിര്‍മാണസ്ഥലത്തെ മണ്ണ് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ദീപ ചന്ദ്രന്‍, എല്‍.ആർ ഡെപ്യൂട്ടി കലക്ടര്‍ പി.ആര്‍. ഷൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.