പീരുമേട്: ബസ് സ്റ്റോപ്പുകൾ സമാന്തര സർവിസ് നടത്തുന്ന ഓട്ടോറിക്ഷകൾ കൈയടക്കുന്നതായി പരാതി. ഇതുമൂലം യാത്രക്കാർ ബസിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുന്നു. ഓട്ടോകൾ റോഡിൽ നിരത്തിയിടുന്നതോടെ ബസുകൾ റോഡിൻെറ മധ്യത്തിൽ നിർത്തുന്നത് ഗതാഗത തടസം സൃഷ്്ടിക്കുന്നു. പീരുമേട്, പാമ്പനാർ എന്നിവിടങ്ങളിലെ ബസ് സ്്റ്റോപ്പുകളാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. കുമളി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ പാമ്പനാറ്റിലേക്ക് സമാന്തര സർവിസ് നടത്തുന്ന ഓട്ടോകൾ നിർത്തിയിടുന്നുണ്ട്. പാമ്പനാറ്റിൽ റോഡിന് ഇരുവശങ്ങളിലും നിരവധി ഓട്ടോകളാണ് രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴുവരെ സമാന്തര സർവിസിന് നിരത്തിയിടുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് ഓട്ടോകൾക്കിടയിലൂടെ യാത്രക്കാർ ബസുകളിൽ കയറാനും ഇറങ്ങാനും ക്ലേശിക്കുകയാണ്. ശബരിമല തീർഥാടനകാലം പ്രമാണിച്ച് റോഡിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ മോട്ടോർ വാഹന വകുപ്പ് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും ഓട്ടോകൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് പരാതി ഉയർന്നു. ചിത്രവിവരണം idl_ pmd - 1 ബസ് സ്റ്റോപ് ഓട്ടോകൾ കൈയേറിയതോടെ റോഡിൻെറ മധ്യത്തിൽനിന്ന് ബസിൽ യാത്രക്കാർ കയറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.