ഇടുക്കി: ജില്ലയിലെ വാത്തിക്കുടി, പെരുവന്താനം ഗ്രാമപഞ്ചായത്തുകളില്‍ പാര്‍ലമൻെറ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാമ യോജനക്ക് (സാഗി) തുടക്കം കുറിച്ചു. ഡീന്‍ കുര്യാക്കോസ് എം.പിയാണ് സാഗി പദ്ധതിയില്‍ വാത്തിക്കുടി, പെരുവന്താനം പഞ്ചായത്തുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനൊപ്പം പുതിയ കര്‍മ പദ്ധതിയും ചേര്‍ത്ത് ഗ്രാമങ്ങളെ വികസന മാതൃകകളാക്കുകയാണ് ലക്ഷ്യം. നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദ രൂപരേഖ തയാറാക്കാൻ എം.പി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യം, സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, ശുചിത്വം, വ്യക്തി വികസനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ ഗണ്യമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയണമെന്ന് സാഗി പദ്ധതിക്ക് ജില്ലയില്‍ നേതൃത്വം നല്‍കുന്ന ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍ പറഞ്ഞു. വാത്തിക്കുടി, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍, ചാർജ്് ഒാഫിസർമാർ, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇ-ശ്രം രജിസ്ട്രേഷന്‍ സൗജന്യം ഇടുക്കി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ഇ-ശ്രം പദ്ധതിയിൽ രജിസ്ട്രേഷൻ സൗജന്യമാണെന്ന് കലക്ടർ അറിയിച്ചു. സ്വന്തമായിട്ടോ അക്ഷയ സി.എസ്.സി കേന്ദ്രങ്ങള്‍ വഴിയോ രജിസ്ട്രേഷന്‍ നടത്താം. ചില സ്വകാര്യവ്യക്തികള്‍ പഞ്ചായത്തുകള്‍ തോറും ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും രജിസ്ട്രേഷന് ഫീസ് ഈടാക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. അപേക്ഷ തീയതി നീട്ടി ഇടുക്കി: ജീവിതക്ലേശമനുഭവിക്കുന്ന മുന്‍ കായികതാരങ്ങള്‍ക്ക് അവശ കായികതാര പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയിലേക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ 15വരെ നീട്ടി. കായികരംഗങ്ങളില്‍ ശ്രദ്ധേയ സംഭാവന നല്‍കിയവരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരും പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഇല്ലാത്തവരുമാകണം അപേക്ഷകര്‍. കായികരംഗത്ത് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകള്‍, വില്ലേജ് ഓഫിസില്‍നിന്ന് ലഭിച്ചിട്ടുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം -1 വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങള്‍ക്ക്: 04862-232499.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.