അടിമാലി: വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം. കോവിഡ് കാലത്തെ അടച്ചിടലിന് ശേഷം സ്‌കൂള്‍ തുറന്നെങ്കിലും ശുദ്ധജല ലഭ്യതയുടെ കാര്യത്തില്‍ പ്രതിസന്ധി തുടരുകയാണ്. നിലവില്‍ സ്‌കൂളിന് സമീപത്തെ കുടുംബത്തിൻെറ സഹായത്തോടെയാണ് വിദ്യാലയത്തില്‍ വെള്ളമെത്തിക്കുന്നത്. വേനല്‍ കനത്താല്‍ ജലക്ഷാമം രൂക്ഷമാകും. ഇൗ സാഹചര്യത്തിൽ താല്‍ക്കാലിക നടപടികളല്ല, ശാശ്വത പരിഹാരമാണ് ഉണ്ടാവേണ്ടതെന്ന് പി.ടി.എ ഭാരവാഹികൾ പറയുന്നു. മുമ്പ് ജലനിധിപദ്ധതി വഴി വിദ്യാലയത്തില്‍ വെള്ളം ലഭിച്ചിരുന്നെങ്കിലും പ്രദേശത്ത് റോഡ് നിര്‍മാണവും മറ്റും നടന്ന സാഹചര്യത്തില്‍ കണക്ഷനും മറ്റും നശിച്ചതോടെ ഈ സംവിധാനത്തിലൂടെ വെള്ളം ലഭിക്കാതായതായും അവർ പറഞ്ഞു. ജലനിധി പദ്ധതി വഴി വീണ്ടും വെള്ളമെത്തിക്കുകയോ സ്‌കൂളിന് സ്വന്തമായൊരു ശുദ്ധജലസ്രോതസ്സ് കണ്ടെത്തുകയോ ചെയ്താല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.